Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാൻ ഇ.പി. കമറുദ്ദീൻ അന്തരിച്ചു

തൃശ്ശൂർ : മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി. കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കുറച്ചുകഴിഞ്ഞ് കുന്നംകുളം–തൃശ്ശൂർ റോഡിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഗരസഭയിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ വികസന പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
Read more

സപ്ലൈകോയില്‍ ജീവനക്കാരുടെ പ്രതിഷേധം; ഡെപ്യൂട്ടേഷനുകാര്‍ക്ക് ആനുകൂല്യം തനത് ജീവനക്കാര്‍ക്ക് വിവേചനമെന്ന് പരാതി

പാലക്കാട്: കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പറേഷനില്(സപ്ലൈകോ) മാനേജ്മെന്റും പൊതുവിതരണ വകുപ്പും തൊഴില്പരമായ വിവേചനം കാണിക്കുന്നതായി ആരോപണം. ഇതില് പ്രതിഷേധിച്ച്‌ സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നു. ജനുവരി 28, 29 തിയതികളില് സൂചന പണിമുടക്ക് നടത്താനാണ് കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പറേഷന് എംപ്ലോയീസ് യൂനിയന്റെ തീരുമാനം. പതിനൊന്നാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് സ്വീകരിക്കുന്ന നിലപാടാണ് പ്രധാന പ്രതിഷേധത്തിന് കാരണം. 2023 മെയ് മുതലാണ് സപ്ലൈകോയില് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. […]
Read more

മത്സ്യക്കുഞ്ഞ് ഉത്പാദനത്തില്‍ വീണ്ടും ഒന്നരക്കോടിയിലേക്ക് മലമ്പുഴ

പാലക്കാട്: തുടർച്ചയായ മൂന്നാം വർഷവും ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുത്ത് മലമ്പുഴ മത്സ്യക്കുഞ്ഞ് ഉത്പ്പാദനകേന്ദ്രം. ഏപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 1.27 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിച്ചത്. മാർച്ച്‌ 31ന് മുമ്പ് ലക്ഷ്യം കൈവരിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച കേന്ദ്രമെന്ന ബഹുമതി വീണ്ടും മലമ്പുഴയെ തേടിയെത്തും. ഒരുവർഷം ഒന്നേമുക്കാല്‍ കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന മത്സ്യവകുപ്പിന് കീഴിലെ കേന്ദ്രത്തിന്റെ ലക്ഷ്യം. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളില്‍ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. കാർപ്പ് മത്സ്യങ്ങളായ […]
Read more

കാവശ്ശേരിയിൽ മലമ്പുഴക്കനാൽ വൃത്തിയാക്കി കൃഷിക്കും കുടിവെള്ളത്തിനും ആശ്വാസം

പാലക്കാട്: കാവശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന മലമ്പുഴ കനാൽ വൃത്തിയാക്കി പുനരുജ്ജീവിപ്പിച്ചു. കാവശ്ശേരി പഞ്ചായത്ത് അംഗം അഹമ്മദ് കബീർന്റെ നേതൃത്വത്തിലാണ് കനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശത്തെ യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത്.നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടന്നതിനാൽ കനാലിലൂടെ വെള്ളം ഒഴുകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതുമൂലം കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചന സൗകര്യം ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷി ആവശ്യങ്ങൾക്ക് ജലം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കനാൽ […]
Read more

നവീകരണത്തിനൊരുങ്ങി നരിക്കുനി ഇഎംഎസ് മിനി സ്റ്റേഡിയം

കോഴിക്കോട്: എം.പി വീരേന്ദ്രകുമാർ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി നിർമ്മിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഇഎംഎസ് മിനിസ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമിട്ടിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി. പഞ്ചായത്ത് ഫണ്ട് 10 ലക്ഷം ഉപയോഗിച്ചാണ് രണ്ടാംഘട്ട പ്രവൃത്തി നടക്കുക. രണ്ടു പ്രവൃത്തികളും മാർച്ചിനു മുൻപേ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് എഇ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് 15 വർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിൽ […]
Read more

താമരശ്ശേരിയിൽ വീടിന് തീപിടിച്ചു; വീടിൻ്റെ ഒരു ഭാഗവും ഫർണിച്ചറും കത്തിനശിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വീടിന് തീപിടിച്ച് നാശനഷ്ടം. മിനി ബൈപ്പാസ് റോഡിൽ കമ്മാളൻകുന്ന് വരിക്കണ്ടത്തിൽ ഷംസീറിൻ്റെ വീടിൻ്റെ പിൻഭാഗത്താണ് തീപിടുത്തമുണ്ടായത്. വീടിൻ്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളും, തേങ്ങ ചിരട്ട എന്നിവയുമാണ് കത്തി നശിച്ചത്. വീടിൻ്റെ പിൻഭാഗത്തെ ജനൽ ചില്ലുകളും തകർന്നു. വീടിന് അകത്തേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ തീയണക്കാൻ സാധിച്ചു. വിവരമറിഞ്ഞ് ഉടനെതന്നെ സ്ഥലത്തെത്തിയ താമരശ്ശേരി എസ്ഐമാരായ ബഷീർ, സുജാത് എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരും, സമീപവാസികളും ചേർന്നാണ് തീയണച്ചത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പ് […]
Read more

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്കോഴിക്കോട് ബീച്ചില്‍ വെച്ച്‌ നാലര കിലോ കഞ്ചാവുമായി വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയെ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയില്‍ നിന്ന് വലിയ അളവില്‍ കഞ്ചാവ് നാട്ടിലെത്തിച്ച്‌ ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന രീതിയാണ് റാഫിയുടേത്. പ്രധാനമായും ബീച്ച്‌ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്. മുന്‍പ് 21ഗ്രാം ബ്രൗണ്‍ ഷുഗറുമായി എന്‍ഐടി പരിസരത്തുവച്ച്‌ മുഹമ്മദ് റാഫി പിടിയിലായിട്ടുണ്ട്. അന്ന് കുന്നമംഗലം പൊലീസാണ് മുഹമ്മദ് റാഫിയെ പിടികൂടിയത്. […]
Read more

ഒരു കീറക്കടലാസിൻ്റെ പോലും അനുമതി ഇല്ല; മർക്കസ് നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി

കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ലാതെയാണ് നോളജ് സിറ്റി പണിതതെന്ന് ശശികല ആരോപിച്ചു. സർക്കാരിന്റെ ഒരു ഡിപ്പാർട്ട്‌മെന്റിന്റെയും അനുമതിയില്ലാതെയാണ് അവിടെ പാലങ്ങൾ പണിതത്. നദികളുടെ ഒഴുക്ക് തടഞ്ഞു. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഒരു അനുമതിയുമില്ലാതെയാണ് അവിടെ ഭീമാകാരമായ കെട്ടിടങ്ങൾ പണിതതെന്നും ശശികല ആരോപിച്ചു. തിരുനാവായ കുംഭമേളയുമായി ബന്ധപ്പെട്ട ജനം ടിവി ചർച്ചയിലായിരുന്നു ശശികലയുടെ ആരോപണം. നോളജ് സിറ്റിയുടെ നിർമാണം സംബന്ധിച്ച് […]
Read more

അർദ്ധരാത്രിയിൽ അരുംകൊല; പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചുഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തി എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്നു […]
Read more

അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തൊഴിൽ-സാംസ്കാരിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. മാറുന്ന ലോകത്തിനനുസരിച്ച് പഠനരീതികളിലും നൈപുണ്യ വികസനത്തിലും അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ടി. ഹമീദലി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix