Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Greeshma Celine Benny

‘ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് തീരുമാനിക്കുന്നു’; നരേന്ദ്ര മോദിക്ക് ഭയമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി. അവഗണന നേരിട്ടിട്ടും നരേന്ദ്ര മോദി ട്രംപിനെ നിരന്തരം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നുവെന്നും രാഹുൽ ഗാന്ധിയുടെ വിമർശനം. അമേരിക്കയിലേക്കുള്ള ധനകാര്യമന്ത്രിയുടെ പര്യടനം റദ്ദാക്കി. മോദി ഗാസ സമാധാന ഉച്ചകോടി ഒഴിവാക്കിയതും ഇക്കാര്യങ്ങൾ കൊണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി […]
Read more

വി എസ് അച്യുതാനന്ദൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. വിഎസിന്റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരേയൊരാൾ ആഴികുട്ടിയായിരുന്നു. ഓർമ്മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ഇവർ വിഎസിന്റെ വേർപാട് അറിഞ്ഞിരുന്നില്ല. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷൻ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ […]
Read more

അറബിക്കടലിലെ ന്യൂനമർദ്ദ സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, , ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദ സാധ്യത മഴയുടെ ശക്തി വർധിപ്പിക്കും. ഇടിമിന്നലോടുകൂടിയ […]
Read more

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപം; സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി: കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസിൽ ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയിലും സൈബര്‍ പൊലീസും പറവൂര്‍ പൊലീസും കേസെടുത്തിരിന്നു. കെ ജെ ഷൈനിതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടേയും മകളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി മുന്‍പ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നോട്ടീസ്. ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കേസ്. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം. പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി […]
Read more

റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തിനേയും ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനെയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിയുടെ എക്സിൽ കുറിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റെയ്‌ല ഒഡിംഗയെ അടുത്തറിയാൻ ഭാഗ്യമുണ്ടായി ആയുർവേദത്തിലും ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്തൻ അദ്ദേഹം ശ്രമിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
Read more

ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ

റിയാദ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികള്‍, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികള്‍ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല.കിമോക്ക് വിധേയരാകുന്ന കാൻസർ രോഗികള്‍, ടി.ബിയുള്ളവർ, പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവർ എന്നിവരെയും അനുവദിക്കില്ല. ഇതോടെ നിലവില്‍ അപേക്ഷിച്ചവരില്‍ ഗുരുതര പ്രയാസമുള്ളവർക്ക് അവസരം നഷ്ടമാകും. കൃത്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കാൻ ഓരോ രാജ്യങ്ള്‍ങക്കും സൗദി നിർദേശം നല്‍കിയതോടെ കേന്ദ്രവും ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കി. നിയമം ലംഘിച്ച്‌ വരുന്നവർക്ക് […]
Read more

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കി; ആചാരലംഘനത്തിൽ ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്

പത്തനംതിട്ട: ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കിയത് ആചാര ലംഘനമെന്ന് തന്ത്രി. ആചാരലംഘനം ഉണ്ടായെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കി. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം […]
Read more

ഈ മാസം 18 വരെ ശക്തമായ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. ഈ മാസം 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറാൻ […]
Read more

പാലക്കാട് യുവാക്കൾ മരിച്ച നിലയില്‍; സമീപത്ത് നാടന്‍ തോക്ക് കണ്ടെത്തി

പാലക്കാട്: പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കല്ലടിക്കോടാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബിനുവിന്‍റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് മറ്റൊരു യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ നിതിന്‍റെ മൃതശരീരമാണ് കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു […]
Read more
Advertisement
WhiteswanTV Footer