Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Greeshma Celine Benny

കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം നാളെ പ്രവർത്തനം ആരംഭിക്കും. 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അതിവിശാലമായ ഓഫീസ് മുറികളും കൗൺസിൽ ഹാളുമടങ്ങിയ പുതിയ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. 60 കോടിയിലേറെ രൂപ മുടക്കിയാണ് പുതിയ ഓഫീസ് നിർമാണം പൂർത്തിയാക്കിയത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. 2005ലാണ് കൊച്ചി നഗരസഭയ്ക്ക് പുതിയ ആസ്ഥാനം വേണമെന്ന ആവശ്യം ഉയരുന്നത്. സ്ഥലം കണ്ടെത്തി 2006ൽ നിർമാണം തുടങ്ങി. വിവാദങ്ങളെ തുടർന്ന് […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലുമാണ്. ദീപാവലിയുടെ തലേദിവസമായ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. ആനന്ദ വിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട് നാലിന് നഗരത്തിന്റെ വായുഗുണനിലവാരം സൂചികയില്‍ 296ലെത്തുകയും പിന്നീട് രാത്രിയോടെ സൂചിക 300ന് മുകളിലേക്കും 400ന് മുകളിലേക്ക് എത്തുകയായിരുന്നു. ആനന്ദ് വിഹാറില്‍ രാത്രി 10ന് […]
Read more

ബി‌എസ്‌എൻ‌എൽ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എൻഎൽ) മൊബൈല്‍ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു. ബിഎസ്എൻഎല്ലില്‍ ഉപഭോക്താക്കള്‍ക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്‍റെ സൂചനയാണിതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2024 ജൂണ്‍ മാസത്തിൽ ബിഎസ്എൻഎല്ലിന് 8.5 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 9.1 കോടിയായി ഉയര്‍ന്നുവെന്നും, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബിഎസ്എൻഎൽ 13 ലക്ഷം പുതിയ വരിക്കാരെ ചേർത്തുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Read more

ആമസോൺ വെബ് സർവീസസ് തടസ്സപ്പെട്ടു

കാലിഫോര്‍ണിയ: ആമസോൺ വെബ് സർവീസസ് സേവനം നേരിട്ടു. ഇതോടെ ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും നിശ്ചലമായി. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഭാഷാ പഠന ആപ്പായ ഡുവോലിങ്കോ, ഫോർട്ട്നൈറ്റ് ഹെയിം, ഡിസൈൻ ആപ്പായ കാൻവ എന്നിങ്ങനെ നൂറുകണക്കിന് ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തന രഹിതമായി. അമേരിക്കയെയാണ് സേവനം തടസം സാരമായി ബാധിച്ചതെങ്കിലും ഇന്ത്യയിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ആമസോണിന്‍റെ സ്വന്തം ആമസോൺ.കോം ഇ-കൊമേഴ്‌സ് വെബ്സൈറ്റും, പ്രൈം വീഡിയോയും അലക്‌സയും വരെ പ്രവർത്തന […]
Read more

നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യും: മാര്‍ക്ക് കാര്‍ണി

ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചത്. 2024 നവംബറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസ സംഘര്‍ഷത്തിനിടെ പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമാക്കി ഉപയോഗിച്ചതും മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്. ഐസിസിയിലെ ഒരംഗരാജ്യമെന്ന […]
Read more

വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ

വത്തിക്കാൻ: വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേ‍ർന്നാണ് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി ഇടം ഒരുക്കിയത്. ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 15ാം നൂറ്റാണ്ടിൽ സ്ഥാപിതമായ വത്തിക്കാനിലെ അപ്പസ്തോലിക് ലൈബ്രറിയിൽ ഗവേഷണ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് എത്താറുള്ളത്. 80000 ത്തിലധികം കയ്യെഴുത്ത് പ്രതികളും 50000 ചരിത്ര രേഖകളും അടക്കം 20 ദശലക്ഷത്തിലേറെ ബുക്കുകളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. […]
Read more

ആലുവയിൽ 14-കാരനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ആലുവയിൽ 14-കാരനെ കാണാനില്ല. ചെങ്ങമനാട് സ്വദേശി വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.എസ്. ശ്രീദേവിനേയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീല ടീ ഷർട്ട് ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൂടുതൽ വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക.
Read more

യാത്രയിൽ സ്വർണം ധരിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രയിൽ സ്വർണം ധരിക്കരുതെന്ന മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കള്ളന്മാരെ ശ്രദ്ധിക്കണമെന്ന് ജാഗ്രത നൽകി പോസ്റ്ററും ബോധവത്കരണ വീഡിയോകളും റെയിൽവേ ഇറക്കിയിട്ടുണ്ട്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ധരിക്കുന്നത് സ്വർണമല്ലെങ്കിലും അതിനോട് സാമ്യമുണ്ടെങ്കിൽ കള്ളന്മാർ കണ്ണുവെക്കും. അതിനാൽ റോഡ് ഗോൾഡ് ധരിക്കരുതെന്നും നിർദേശമുണ്ട്. പലപ്പോഴും പാദസരങ്ങളാണ് കള്ളന്മാർ ലക്ഷ്യമിടുക. പ്രത്യേകിച്ച് സ്ലീപ്പർ കോച്ചുകളിൽ. മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. കാൽ പുറത്തേക്ക് ആകുന്നതിനാലും ഇനി […]
Read more

പാലക്കാട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി

പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം പൊലീസ് കണ്ണാടി സ്കൂളിലെത്തി അധ്യാപകരിൽ നിന്ന് മൊഴി എടുത്തു. പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ അർജുൻ ആത്മഹത്യ ചെയ്തതിൽ അധ്യാപകർക്ക് പങ്കില്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയത്. ഈ റിപ്പോർട്ടാണ് വിദ്യാഭ്യാസ മന്ത്രി തള്ളിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് […]
Read more

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി […]
Read more
Advertisement
WhiteswanTV Footer