Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Greeshma Celine Benny

പിഎഫ്: ജോലിനഷ്ടമായാൽ 75 ശതമാനം പിൻവലിക്കാം

ന്യൂഡൽഹി: ഇപിഎഫ് പിൻവലിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരേ ഇപിഎഫ്ഒ. ജോലി നഷ്ടമാകുന്ന ജീവനക്കാർക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുൾപ്പെടെയുള്ള തുകയുടെ 75 ശതമാനവും അപ്പോൾത്തന്നെ പിൻവലിക്കാം. ബാക്കി 25 ശതമാനമാണ് 12 മാസത്തിനുശേഷം പിൻവലിക്കാൻ കഴിയുന്നത്. അതിനാകട്ടെ, പലിശയും ലഭിക്കും. നേരത്തേ, എല്ലാ അവസരങ്ങളും ഉപയോഗിച്ചാൽ ഭാഗികമായി പിൻവലിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതലാണ് ഇപ്പോഴെന്ന് ഇപിഎഫ്ഒ പറഞ്ഞു. കാലാവധിയെത്തും മുൻപ് അന്തിമമായി പിഎഫ് തുക പിൻവലിക്കാനുള്ള സമയം രണ്ടുമാസത്തിൽനിന്ന് 12 മാസവും പെൻഷൻ […]
Read more

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് എസ്എച്ച്ഒ. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ […]
Read more

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്. ഒരു വർഷത്തെ കാലാവധിക്കോ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ ​​3,000 രൂപ ഒറ്റത്തവണ ഫീസ് അടച്ച് വാർഷിക […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറുകയും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ […]
Read more

സിപിഎം പരിപാടിയിലേക്ക് ക്ഷണം; ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ ശ്രമത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം. കുട്ടനാട്ടിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ എംഎ […]
Read more

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം. അച്യുതന്റെ പത്‌നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും. ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) […]
Read more

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർത്ഥികളും രംഗത്ത് എത്തി. ഇൻസ്റ്റാഗ്രാമിൽ […]
Read more

ഉദയംപേരൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഖിൽരാജ് സിപിഐഎമ്മിൽ ചേർന്നു

കൊച്ചി: യൂത്ത് കോൺഗ്രസിന്റെ ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽരാജ് സിപിഐഎമ്മിൽ ചേർന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങൾക്ക് വാർത്ത നൽകിയത് രാജു പി നായർ ആണെന്നും വിഡി സതീശന്റെ നിർദേശത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാജു പി നായർ പ്രവർത്തിച്ചതെന്നും അഖിൽ രാജ് ആരോപിച്ചു. അബിൻ വർക്കിക്ക് ഇടമില്ലാത്ത പാർട്ടിയിൽ തനിക്ക് രക്ഷയുണ്ടാവുമോ എന്നും അഖിൽ രാജ് ചോദിച്ചു. തനിക്കൊപ്പം മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഐഎംലേക്ക് വരും. വിഡി സതീശന്റെ നിർദ്ദേശത്തോടെ രാജു പി നായർ ഗ്രൂപ്പ് യോഗങ്ങൾ […]
Read more

തൊട്ടു തൊട്ടില്ല; സ്വർണ വില പവന് 95000 രൂപക്ക് അരികെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില പവന് 95000 രൂപക്ക് അരികെ. ഒരു പവൻ സ്വർണത്തിന് 94920 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11865 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 9760 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,238.19 ഡോളറിലേക്ക് വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വം, പണപ്പെരുപ്പം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന […]
Read more

ചാർളി കിർക്കിന്റെ മരണത്തിൽ ആഘോഷം; 6 പേരുടെ വിസ റദ്ദാക്കി യുഎസ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവർത്തകനുമായ ചാർളി കിർക്കിന്റെ വധത്തെ ആഘോഷിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആറ് പേരുടെ വിസ റദ്ദാക്കി യുഎസ്. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് യുഎസ് ആഭ്യന്തര വകുപ്പ് ‘എക്‌സ്’ പോസ്റ്റിൽ പറഞ്ഞു. കിർക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറു വിസ ഉടമകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് […]
Read more
Advertisement
WhiteswanTV Footer