Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉദയംപേരൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഖിൽരാജ് സിപിഐഎമ്മിൽ ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യൂത്ത് കോൺഗ്രസിന്റെ ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽരാജ് സിപിഐഎമ്മിൽ ചേർന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ മാധ്യമങ്ങൾക്ക് വാർത്ത നൽകിയത് രാജു പി നായർ ആണെന്നും വിഡി സതീശന്റെ നിർദേശത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാജു പി നായർ പ്രവർത്തിച്ചതെന്നും അഖിൽ രാജ് ആരോപിച്ചു.

അബിൻ വർക്കിക്ക് ഇടമില്ലാത്ത പാർട്ടിയിൽ തനിക്ക് രക്ഷയുണ്ടാവുമോ എന്നും അഖിൽ രാജ് ചോദിച്ചു. തനിക്കൊപ്പം മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഐഎംലേക്ക് വരും. വിഡി സതീശന്റെ നിർദ്ദേശത്തോടെ രാജു പി നായർ ഗ്രൂപ്പ് യോഗങ്ങൾ നടത്തിയെന്നും അഖിൽ രാജ് ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചതായി അറിയിക്കുന്നുവെന്നും വരും ദിവസങ്ങളിൽ കള്ളൻമാർ ആരാണ് എന്ന തെളിവുമായി ലൈവിൽ വരുമെന്നും എന്നെ സ്നേഹിച്ചവർക്കും വിശ്വസിച്ചവർക്കും വിഷമത്തോടെ നന്ദി പറയുന്നുവെന്നും അഖിൽ രാജ് നേരത്തത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix