Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? രമേശ് ചെന്നിത്തല: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയപെടുന്നുണ്ടെങ്കിലും താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള […]
Read more

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകർക്കായി ആര്‍സിബിയുടെ ആദരം

ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ട്ടപെട്ടവർക്കായി ആര്‍സിബിയുടെ ആദരം. 11 ആരാധകർക്കാണ് ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് ആദരമൊരുക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകളും ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ […]
Read more

സീൽ വിവാദത്തിൽ പിഴവ് സമ്മതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നടപടി; പോസ്റ്റുകൾ നീക്കി തുടങ്ങി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്‍റെ വിവരങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് നടപടികൾ ആരംഭിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങൾക്കും പോസ്റ്റുകൾ കേരള പൊലീസിന്‍റെ നിർദേശ പ്രകാരം എക്സ് നീക്കി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ച പിഴവിന്‍റെ വിവരങ്ങൾ പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഡിജിപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ […]
Read more

കോടികള്‍ കടം വാങ്ങി വഞ്ചിച്ചു; പള്ളിച്ചട്ടമ്പി നിര്‍മ്മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കോടികള്‍ കടം വാങ്ങി വ‌ഞ്ചിച്ചെന്നാണ് നിര്‍മ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ദുബൈ വ്യവസായി സുനിൽ അഗർവാൾ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. ഹർജി തീർപ്പാക്കുന്നത് […]
Read more

എന്താണീ ഡീൽ, കോൺഗ്രസിന് ഒരു ഉളുപ്പുമില്ലേ: പിണറായി വിജയൻ

ഇടുക്കി: സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിനെതിരേ കോ-ലീ-ബീ സഖ്യം എന്ന ആരോപണം ആവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി കൂട്ടുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ കോൺഗ്രസിന് ഒരു ഉളുപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ എന്നും കൂട്ടിച്ചേർത്തു. എന്താണിപ്പോൾ ഡീൽ എന്ന് പറയുന്നതിന്റെ അർഥം. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരുമുസ്ലീം നാമധാരിയാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി. അതുകൊണ്ടാണോ ഡീൽ എന്ന് പറയുന്നത്. […]
Read more

എഫ്സിആർഎ ലൈസൻസ് പുതുക്കൽ; ഭേദഗതി ബിൽ വരുന്നു

ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കാൻ നിയമം വരുന്നു. റദ്ദായ ലൈസൻസ് റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇതടക്കമുള്ള നിർണായക ഭേദഗതികൾ വരുത്താനുള്ള ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്ക് […]
Read more

അസമിൽ ബിജെപിക്ക് ‌ഞെട്ടൽ, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കോൺഗ്രസിൽ

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് ഉൾപ്പാർട്ടി തർക്കങ്ങളും വിമതനീക്കങ്ങളും തലവേദന ആകുന്നു. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ, സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നതും സ്വതന്ത്രരായി മത്സരിക്കുന്നതും എൻഡിഎ ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ, സഖ്യകക്ഷിയായ അസം ഗണ പരിഷത്തുമായി ധാരണയിലെത്താൻ കഴിയാത്ത സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുന്നത് വോട്ടുകൾ ഭിന്നിക്കാനും പ്രതിപക്ഷമായ കോൺഗ്രസിന് ഗുണകരമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഹിമന്ത ബിശ്വ ശർമ്മ സർക്കാരിലെ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ നിരീക്ഷണത്തിൽ

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുയാണ് പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകൾ കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16 അംഗ കണ്ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട് . സൈബര്‍ ഓപ്പറേഷന്‍സ് എഡിജിപിക്കാണ് മേല്‍നോട്ടച്ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രില്‍ […]
Read more

കാറ്റലക്ക് പകരക്കാരൻ, ബെംഗളരു എഫ്സി മുൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: ദവീദ് കറ്റാലയ്ക്കു പകരം ഇംഗ്ലിഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത. മുൻ ഇംഗ്ലിഷ് ഫുട്ബോളറായ ആഷ്‌ലി ഇന്ത്യയിൽ ബെംഗളൂരു എഫ്സി പരിശീലകനായാണ് പേരെടുത്തത്. പഞ്ചാബ് എഫ്സി, എടികെ ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഇന്ത്യൻ താരങ്ങളുടെ ശൈലിയും രീതികളും നന്നായി അറിയാവുന്ന അദ്ദേഹത്തിന് എളുപ്പത്തിൽ ബ്ലാസ്റ്റേഴ്സുമായി ഇണങ്ങാൻ കഴിയുമെന്നാണു മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിനും മധ്യനിരയുടെ കരുത്തിനും ഊന്നൽ നൽകുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. സൂപ്പർ കപ്പിലും […]
Read more

ഭജന മന്ദിരത്തിന് സമീപം ചൂതാട്ടം, 10 പേർ പിടിയിൽ

കുമ്പള: കാസർകോട് കുമ്പള കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലിൽ പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പൊലീസ് പിടികൂടി. അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 13,270 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. അമിത ലാഭത്തിനായി ‘പുള്ളിമുറി’ എന്ന പേരിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗെയിമിംഗ് ആക്ട് […]
Read more
Advertisement
WhiteswanTV Footer