Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Mehana Babu

വയനാടിന്റെ സ്വപ്നപദ്ധതി;ഫെബ്രുവരിയിൽ ആരംഭിക്കും

വയനാട്: യാത്രാ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ തുരക്കൽ പ്രവർത്തികൾ അടുത്തമാസം ആരംഭിക്കുമെന്ന് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു. തുരങ്കപാതയുടെ നിർമ്മാണത്തിനായി കള്ളാടി ഭാഗത്തും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം ജോലികൾ തുടങ്ങും. ഇതിൽ വലതു തുരംഗത്തിന്റെ പ്രവർത്തികൾക്കാണ് മുൻഗണന നൽകുന്നത്.മേപ്പാടി കള്ളാടിയിലെ തുരങ്കമുഖം വരെയുള്ള കട്ട് ആൻഡ് കവർ പ്രവർത്തികൾ ഇപ്പോൾ പൂർത്തീകരണ […]
Read more

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഐക്യപ്പെട്ടു:പ്രസ്താവനയുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ കോൺഗ്രസ്സും ബിജെപിയും ഐക്യപ്പെട്ട് പോകുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. മറ്റത്തൂർ വൈസ് പ്രസിഡണ്ടിന് വേണ്ടിയാണ് അവർ വീണ്ടും യോജിക്കുന്നതെന്നാണ് ഗോവിന്ദന്റെ പരാമർശം. ബിജെപിയെയും ആർഎസ്എസിനെയും ചേർത്തുനിർത്തിയാണ് പലയിടത്തും കോൺഗ്രസ് ഇപ്പോഴും ജയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ റജിസ്റ്റർ തയ്യാറാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.ചില മണ്ഡലങ്ങളിൽ 10000 കണക്കിന് വോട്ടുകൾ ചേർക്കപ്പെട്ടതായാണ് കണക്കുകൾ വരുന്നത്. സുതാര്യമായി അല്ല കാര്യങ്ങൾ നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണത്. […]
Read more

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കണ്ണൂർ: വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂർ ​ഗാന്ധി സ്ക്വയറിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നത്. കുഞ്ഞിക്കൃഷ്ണന്റെ ഹർജി പരി​ഗണിച്ചാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിന് […]
Read more

യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം; സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതെ വന്നതോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജെനീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് സ്റ്റേഷനിൽ മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് സ്റ്റേഷന് ഉള്ളിലും പുറത്തും ഒരേപോലെ സംഘർഷാവസ്ഥയായി. പരിക്കേറ്റ രണ്ട് കോൺഗ്രസ് […]
Read more

രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി; പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം തനിക്കുണ്ടെന്നും അത് തുറന്ന് പറയാറുണ്ടെന്നും കോൺഗ്രസ് എം പി ശശി തരൂർ. അതോടൊപ്പം പാർട്ടിക്ക് നിലപാടുള്ല വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും അഭിപ്രായങ്ങൾ തുറന്ന് പറയുന്നിടത്ത് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തൻ്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരം പറയാതിരിക്കുന്നതാണ് ഭേദമെങ്കിൽ അങ്ങനെ ചെയ്യാമെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി ആത്മാർത്ഥമായി നിൽക്കുന്ന നേതാവ് അദ്ദേഹം രാജ്യത്തിനുവേണ്ടി ശക്തമായ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 655 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‌ർണവിലയിൽ കുത്തനെ കുറവ്. മുമ്പില്ലാത്ത വിധം കുതിപ്പാണ് കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ കണ്ടുവന്നിരുന്നത്. കഴിഞ്ഞ ദിവസം ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ 1,31,160 രൂപയിലാണ് ഒരു പവന്റെ വില എത്തിയത്. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി. വൈകുന്നേരം ആയപ്പോഴേയ്ക്കും 800 രൂപ കുറഞ്ഞ് 1,30,360 രൂപയായാണ് പവന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയുമായി. ഇപ്പോഴിതാ സ്വർണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി. […]
Read more

സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് മഹാത്മാവിനെ അടർത്തിമാറ്റാനുള്ള നീക്കം സാധ്യമാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നത് മഹാത്മാഗാന്ധി എന്ന വ്യക്തി നിലനിൽക്കുന്നതുകൊണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് […]
Read more

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുന്നു;സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് മഹാത്മാവിനെ അടർത്തിമാറ്റാനുള്ള നീക്കം സാധ്യമാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നത് മഹാത്മാഗാന്ധി എന്ന വ്യക്തി നിലനിൽക്കുന്നതുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇതിൻ്റെ […]
Read more

വോട്ടർപട്ടിക പരിഷ്‌കരണം ;പരാതി അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ പുറത്തായവർക്ക് പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 22 വരെയാണ്‌ പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാൽ തീയതി നീട്ടണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിരുന്നു‍. ഇ‍ൗ പശ്‌ചാത്തലത്തിലാണ്‌ സമയപരിധി 30 വരെ നീട്ടിയത്. ഡിസംബർ 23ന്‌ ആണ്‌ സംസ്ഥാനത്ത് കരട്‌ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്‌. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറിൽ വോട്ടർ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ […]
Read more

മഹാത്മാവിന്റെ ഓർമ്മയ്ക്ക് ഇന്ന് 78 വയസ്

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 78 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിൽക്കുന്ന മുറിവായി ഓരോരുത്തരുടെയും മനസിൽ തുടരും. 1948 ജനുവരി 30-ന് ഗോഡ്‌സെ എന്ന ഹിന്ദുത്വ ഭീകരൻ ഗാന്ധിയെ വെടിവെച്ചുകൊന്നത് അദ്ദേഹം ഒരു മതാതീത രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുകയും വർഗീയതയുടെ മുറിവുണക്കാൻ ജീവിതം മാറ്റിവെക്കുകയും ചെയ്തതുകൊണ്ടാണ്. രാജ്യം കണ്ട ഏറ്റവും വലിയ രാമഭക്തനായിരുന്നു ഗാന്ധിജി. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച ഗാന്ധിജി, മതം കൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും ശത്രുവായി മാറി. […]
Read more

Recent News

Advertisement
WhiteswanTV Footer