Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂർ ​ഗാന്ധി സ്ക്വയറിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നത്. കുഞ്ഞിക്കൃഷ്ണന്റെ ഹർജി പരി​ഗണിച്ചാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. കണ്ണൂർ ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനൻ, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer