Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Mehana Babu

വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു;തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ

പാലക്കാട്: വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്. തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മുരളീധരന്‍റെ വീട്ടിൽ 12 വർഷമായി വളർത്തുന്ന നായയെയാണ് പാമ്പ് കിടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.നായയുടെ മൂക്കിലും ചെവിയിലുമായിരുന്നു കടിയേറ്റത്. തുടർന്ന് പൊതു പ്രവർത്തകൻ രവി കുന്നത്ത്, ഫോറസ്റ്റ് റസ്ക്യൂവാച്ചർ സുധീഷ് കൂറ്റനാട് എന്നിവർ സ്ഥലത്തെത്തി. […]
Read more

വി ഡി സതീശൻ്റെ ബജറ്റ് വിമർശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന വി ഡി സതീശൻ്റെ പ്രസ്താവനയെ വി ശിവന്‍കുട്ടി പരിഹസിച്ചു. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നായിരുന്നു വി ഡി സതീശൻ്റെ പ്രസ്താവന. ഒരൊറ്റ ക്ഷേമ പ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പിന്നെ […]
Read more

തോക്കുചൂണ്ടി 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും കവർന്നു; സംഭവം കർണാടകയിലെ ഹലസങ്കിയിൽ

കർണാടക: കർണാടകയിലെ ജ്വല്ലറിയിൽ നിന്ന് വീണ്ടും തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു. വിജയപുര ജില്ലയിലെ ഹലസങ്കിയിലാണ് മുഖം മറച്ച് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം കവർച്ച നടത്തിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്ക് നേരെ സംഘം വെടിയുതിർത്തതോടെ ഒരു ജീവനക്കാരന് പരിക്കേറ്റു. ഹൽസങ്കി ഭീമാതിരയിലെ ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് രണ്ടംഗ സംഘം തോക്കുചൂണ്ടി കവർച്ച നടത്തിയത്. ബൈക്കിലെത്തിയാണ് സംഘം കവർച്ച നടത്തിയത്.പിന്നാലെ 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും നഷ്ടപ്പെട്ടതായി കാണിച്ച് ജ്വല്ലറി ഉടമ പൊലീസിൽ […]
Read more

പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ച് അഡ്വ. ബിഎൻ ഹസ്കർ സിപിഎം വിട്ടു; ഇനി ആർഎസ്പിയിൽ

തിരുവനന്തപുരം: ഇടത് നിരീക്ഷകനായ അഡ്വ. ബി എൻ ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള മടക്കമാണ് ഇത്. ബി എൻ ഹസ്കർ ഇന്ന് ആർഎസ്പിയിൽ ചേരും. സിപിഎമ്മിൻ്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ലെന്നും ഹസ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി […]
Read more

രഹസ്യ രേഖകൾ പങ്കുവെച്ചു: ഇന്ത്യൻ വംശജനായ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ

അമേരിക്ക: രഹസ്യ രേഖകൾ പങ്കുവെച്ചതിൽ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ. രാജ്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ചുവെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ പരിധിയിലായി. 2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറായും ആക്ടിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് രേഖകൾ ഐ.ഐ ടൂളുകളിൽ […]
Read more

പെരുമ്പാവൂരില്‍ ജോയിൻ്റ് ആർ ടി ഒ ഓഫീസിൽ തീപ്പിടിത്തം

എറണാകുളം: പെരുമ്പാവൂർ പട്ടാലിൽ സ്ഥിതിചെയ്യുന്ന ജോയിൻ്റ് ആർ ടി ഓഫീസിൽ തീപ്പിടിത്തം. ലൈസൻസ്, ആർ സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. പെരുമ്പാവൂർ നഗരസഭയുടെ രണ്ട് നിലയുള്ള കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജോയിൻ്റ് ആർ ടി ഒ ഓഫീസിലെ ഇ സേവാ കേന്ദ്രത്തിലെ ഷോർട്ട് സർക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം. സമീപത്തുള്ള അഗ്നി സുരക്ഷാ സേനയെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. സേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും യു പി എസ്, […]
Read more

ബജറ്റിൽ ഊന്നല്‍ നല്‍കിയത് ക്ഷേമ പദ്ധതികൾക്ക്: കെ എൻ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്‍റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് പണം ലഭിക്കാനുണ്ടെന്നും ആ പ്രശ്നം നിലനില്‍ക്കുന്നുണ്ട്, എങ്കിലും മുന്നോട്ട് പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കണക്കാക്കിയുള്ള ബജറ്റ് അല്ല. എന്നാല്‍ ക്ഷേമകാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അവരുടെ […]
Read more

എല്ലാ ജനങ്ങ‍ള്‍ക്കും പരിഗണന നല്‍കി; ബജറ്റിന് പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന തരത്തിലുള്ള ബജറ്റാണ് ഈകുറി അവതരിപ്പിച്ചത്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്നതാണ് അതിലൊന്നാമത്തേതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല […]
Read more

തിരുവനന്തപുരത്ത് വി എസിന്റെ ഓർമ്മയ്‌ക്കായി ‘വി എസ് സെന്റർ ഉടൻ പണികഴിപ്പിക്കും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദന്റെ ഓർമ്മ എന്നും ജന മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയിഗം നികത്താനാവാത്ത വിടവ് തന്നെയാണ് എന്ന് വേണം പറയാൻ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എന്നും നിലകൊണ്ട സി പി ഐ എമ്മിന്റെ സമര നായകന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വി എസിനു […]
Read more

രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും പ്രത്യേകം ചർച്ച നടത്തി; പറയാനുള്ലത് നേതൃത്വത്തോട് നേരിട്ട് അറിയിച്ചു : ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവും ശശി തരൂർ എംപിയുമായുള്ല ബന്ധം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നല്ല ബന്ധത്തിൽ ആയിരുന്നില്ല മുന്നോട്ട് പോയിരുന്നത്.തനിക്ക് പറയാനുള്ലത് പാർട്ടി നേതൃത്വത്തോട് പറയും എന്ന് തരൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയോടും പ്രത്യേകമായി നേരിട്ട് ചർച്ച നടത്തി രാഹുൽ ഗാന്ധി. പാർലമെൻ്റ് മന്ദിരത്തിൽ വച്ചാണ് ഇരു നേതാക്കളുമായും തരൂർ കൂടിക്കാഴ്‌ച നടത്തിയത്. അര മണിക്കൂറോളം ചർച്ചകൾ നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer