Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വി ഡി സതീശൻ്റെ ബജറ്റ് വിമർശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന വി ഡി സതീശൻ്റെ പ്രസ്താവനയെ വി ശിവന്‍കുട്ടി പരിഹസിച്ചു. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നായിരുന്നു വി ഡി സതീശൻ്റെ പ്രസ്താവന.

ഒരൊറ്റ ക്ഷേമ പ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് ആക്ഷേപിക്കുന്നതെന്ന് ചോദിച്ച ശിവന്‍കുട്ടി, ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആവുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ എന്നും അലവൻസ് മുടങ്ങിയിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

യുഡിഎഫിൻ്റെ കാലത്ത് എത്ര തവണയാണ് ട്രഷറി പൂട്ടിയതെന്നും ചോദ്യം മന്ത്രി ഉന്നയിച്ചു. മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നാല് പേര് ട്രെയിനിംഗ് നടത്തുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ഇന്ന് കെ സുധാകരനും ഇപ്പോൾ മുഖ്യമന്ത്രിയാകാൻ രംഗത്തെത്തി. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ ഇടിയുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. സംഘിക്കുട്ടി എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞത്. ചരിത്രം നോക്കിയാൽ അറിയാം ആരാണ് സംഘിയെന്ന്. ആർഎസ്എസിനെതിരെ പൊരുതി തന്നെയാണ് താൻ മുന്നോട്ട് വന്നത്. സതീശൻ അങ്ങനെയാണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.ഈ വരുന്ന തിരഞ്ഞെടുപ്പിലും എൽ ഡി എഫ് തന്നെ അധികാരത്തിൽ വരുമെന്ന് വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ മറുപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix