Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2026- 2027 സാമ്പത്തിക വർഷം ബഡ്ജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 139 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: 2026 -2027 സാമ്പത്തികവർഷത്തെ ബഡ്ജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 139 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.

മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊമ്പിച്ചാല്‍ – കുറുപ്പം റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 1.5 കോടി രൂപ, കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ചാത്തന്‍ചാല്‍ റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 1 കോടി രൂപ, കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുറ്റിച്ചിറ– ചായ്പ്പന്‍കുഴി റോഡ‍് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ, ചാലക്കുടി നഗരസഭയില്‍ പനമ്പിള്ളി കോളേജ് – നോര്‍ത്ത് ചാലക്കുടി പള്ളി റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 1.25 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ വൈലാത്ര –മാരാംകോട് റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണം (1.75 കോടി), അതിരപ്പിള്ളി വാഴച്ചാല്‍ വിനോദ സ‍ഞ്ചാര മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം (10കോടി), ചാലക്കുടി കലാഭവന്‍ മണി പാര്‍ക്ക് രണ്ടാം ഘട്ട വികസനം (10 കോടി), വാഴച്ചാല്‍ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം ( 3 കോടി), മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ചാലക്കുടി പുഴയോട് ചേര്‍ന്ന് റിവര്‍ ഫ്രണ്ട് പോക്കറ്റ് പാര്‍ക്ക് നിര്‍മ്മാണം (3 കോടി), കൊടകര മാര്‍ക്കറ്റ് നവീകരണം (5 കോടി), കൊരട്ടി വെറ്റിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മ്മാണം (2 കോടി), ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗ്രൗണ്ടും പവലിയനും നിര്‍മ്മാണം (5 കോടി ), ചാലക്കുടി ഫയര്‍ഫോഴ്സിന് പുതിയ കെട്ടിടം
(5 കോടി), ചാലക്കുടി നഗരസഭയില്‍ പറയന്‍തോടിന്റെയും കൈവഴികളുടെയും ഒന്നാം ഘട്ട നവീകരണം (10 കോടി), കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ തൈക്കൂട്ടം കടവില്‍ പാലം നിര്‍മ്മാണം ( 28 കോടി),
മേലൂര്‍ – പരിയാരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയില്‍ കയ്യാണിക്കടവില്‍ ചെക്ക് ഡാം നിര്‍മ്മാണം (28 കോടി), ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരണം (7 കോടി), ചാലക്കുടി പുഴയോട് ചേർന്നുള്ള ആറങ്ങാലിക്കടവ് സംരക്ഷണം (8 കോടി), കാടുകുറ്റി പഞ്ചായത്തിലെ കണിച്ചാന്തുറയിൽ ഓക്സ്ബോ തടാകം പാർശ്വഭിത്തി കെട്ടി സംരക്ഷണം (8 കോടി) എന്നിവയാണ് ചാലക്കുടി നിയോജകമണ്ഡലത്തിൽ അംഗീകാരം ലഭിച്ച മറ്റ് പ്രവർത്തികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix