Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

സ്വര്‍ണപീഠവും ദ്വാരപാലക ശില്‍പങ്ങളും സ്‌പോണ്‍സര്‍ ചെയ്തതായി റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.2019-ല്‍ ഉണ്ണികൃഷ്ണണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. ദേവസ്വം ബോര്‍ഡ് അളവില്‍ വ്യത്യാസമുണ്ടെന്ന് അറിയിച്ചതോടെ ഘടിപ്പിക്കല്‍ നിലച്ചു. പിന്നീട് പീഠം […]
Read more

ആലപ്പുഴയില്‍ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിയിന് സമീപം യുവതി തീകൊളുത്തി ജീവനൊടുക്കി. ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വിവാഹ മോചനം നേടിയ ശേഷം, മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തും വാടകവീട്ടിലാണ് സൗമ്യ താമസിച്ചിരുന്നത്. വാടകവസതിയിലായിരുന്നു ദാരുണസംഭവം നടന്നത്. വീട്ടിലെ മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സ്ത്രീയെ തീപിടിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്, ആത്മഹത്യയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read more

എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറി; മലയാളി യുവാവ് അറസ്റ്റില്‍

ചെന്നൈ:ചെന്നൈ താംബരത്തെ സേലയൂര്‍ രാജേശ്വരി നഗറില്‍ എട്ടുവയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളിയായ യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശിയായ നിഷാഹുദ്ദീനെയാണ് (30) പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് മദ്യലഹരിയിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ മറ്റു സുഹൃത്തുക്കളാണ് സംഭവത്തെക്കുറിച്ച് ഉടനെ ബന്ധുക്കളെ വിവരം അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇയാള്‍ താംബരത്ത് ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer