Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

കൊളുക്കുമലയിൽ കർശന പരിശോധനകളുമായി എംവിഡി

ഇടുക്കി: മൂന്നാറിലെ കൊളുക്കുമല ജീപ്പ് സഫാരി വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സാഹസിക അനുഭവങ്ങളിലൊന്നായി മാറുകയാണ്. ദിനംപ്രതി 500-ലധികം പേർ ഈ സഫാരിയിലൂടെ കൊളുക്കുമലയിലെ അതുല്യമായ കാഴ്ചകൾ ആസ്വദിക്കുന്നു. സഞ്ചാരികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഉടുമ്പൻചോല ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയാണ് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുകയും യോഗ്യരായ ഡ്രൈവർമാരുടെ സേവനം മാത്രം […]
Read more

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു

റിയാദ്:ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 8,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ മാർക്കറ്റ് തുറന്നു. ജിദ്ദ എയർപോർട്ട്സ് കമ്പനി, ജി.എ.എച്ച് ഇൻറർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീ, ജർമ്മൻ കമ്പനി ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. 35-ലധികം സ്റ്റോറുകളിൽ 500-ഓളം അന്താരാഷ്ട്ര ബ്രാൻഡുകൾ — സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മിഠായികൾ, ഭക്ഷണങ്ങൾ, സുവനീറുകൾ തുടങ്ങി നിരവധി വിഭാഗങ്ങൾ — ലഭ്യമാണ്. […]
Read more

അട്ടപ്പാടി സ്‌ഫോടകവസ്തു കേസ്: മുഖ്യപ്രതി പിടിയിൽ

പാലക്കാട് : അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48)നെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 13-ന് ആനമൂളി ചെക്ക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഓടിച്ച തച്ചമ്പാറ സ്വദേശിയെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവർ നൽകിയ മൊഴിപ്രകാരം നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് കടത്താൻ […]
Read more

പാൽവില വർധന; ക്ഷീരകർഷകർക്ക് പ്രയോജനം: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് വർധന ക്രമീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ് ഉള്ളതെന്നും, ഇതിനുള്ള നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ തോമസ് കെ. തോമസ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പാലിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ സാഹചര്യത്തിൽ […]
Read more

പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി.

എറണാകുളം : പാലിയേക്കര ടോൾ പിരിവ് വിലക്കിനെക്കുറിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുവരെ ടോൾ നിരോധനം തുടരും.ഇന്ന് ഹർജി പരിഗണിച്ച കോടതി, ജില്ലാ കളക്ടറുടെ ഹാജരിനൊപ്പം ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ടും പരിശോധിച്ചു. എന്നാൽ ഹർജിക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാനാകില്ലെന്ന് ദേശീയപാത അതോറിറ്റി (NHAI) കോടതിയെ അറിയിച്ചു. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ജോലികൾ അതിവേഗം പുരോഗമിക്കുന്നുവെന്നും, പുരോഗതി റിപ്പോർട്ട് കോടതി ശ്രദ്ധയിൽപ്പെടുത്തിയെന്നും NHAI വ്യക്തമാക്കി.ഹർജിയെ സംബന്ധിച്ച് കൂടുതൽ സമയം ആവശ്യമായതിനാൽ കേസ് നാളത്തേക്ക് മാറ്റി. […]
Read more

മാഹിയിൽ സ്വർണമാല മോഷണം

മാഹി :ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണമാല മോഷ്ടിച്ച കേസിൽ 41 കാരിയായ ആയിഷ ധർമ്മടം നടുവിലത്തറ എൻ, മനാസ് കോർട്ടേഴ്സ്, അഴിയൂർ മാഹി പൊലീസ് പിടികൂടി. കഴിഞ്ഞ 12-ാം തീയതി മാഹി ബസിലിക്കയ്ക്കു സമീപമുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് സംഭവം. വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി, ജീവനക്കാരനെ കണ്ണുവെട്ടിച്ച് 3 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]
Read more

തുടർച്ചയായി മൂന്നാം ദിവസവും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

തിരുവനന്തപുരം : സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയ ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷം എംഎൽഎ പിസി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര ചർച്ച നടക്കുന്നത്. ആദ്യ ദിവസം പൊലീസ് അതിക്രമവും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് ചർച്ച ചെയ്തിരുന്നത്. പൊതുജനാരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് മറുപടി നൽകി. അമീബിക് ജ്വരം അപൂർവ്വമായ […]
Read more

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും അര്‍ഷാദ് നദീമും ഇന്ന് നേര്‍ക്കുനേര്‍

ടോക്കിയോ:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോ ഫൈനലിൽ ഇന്ന് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണ പ്രതീക്ഷയോടെ ഇറങ്ങും. വൈകിട്ട് 3.50നാണ് മത്സരം ആരംഭിക്കുക. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാൻ താരം അർഷാദ് നദീമുമായി നീരജ് നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. പാരിസിൽ അർഷാദ് 92.97 മീറ്റർ ദൂരത്തിൽ സ്വർണം നേടിയപ്പോൾ, നീരജ് 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയിരുന്നു. യോഗ്യതാ റൗണ്ടിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നീരജ് 84.85 മീറ്ററും, അർഷാദ് […]
Read more

കടയിൽ പോയ വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ 84 കാരനായ പീറ്റർ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും നാട്ടുകാർ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെയോടെ അദ്ദേഹം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഓട്ടോറിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം […]
Read more

ജീവനക്കാരെ കെട്ടിയിട്ടു തട്ടിയത് ലക്ഷങ്ങൾ

ഡിസ്നി:ഫ്ലോറിഡയിലെ ഡിസ്നി സ്പ്രിംഗ്സിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു മോഷണമാണ് നടന്നിരിക്കുന്നത്. തടാകത്തിന്മേൽ ബോട്ടിന്റെ ആകൃതിയിൽ പണിതിരിക്കുന്ന പ്രശസ്തമായ പാഡിൽഫിഷ് സീഫുഡ് റെസ്റ്റോറന്റിലാണ് സംഭവം. സ്കൂബാ ഡൈവിംഗ് സ്യൂട്ട് ധരിച്ച്, വെള്ളത്തിലൂടെ നീന്തിയെത്തിയ കള്ളൻ അർദ്ധരാത്രിക്ക് ശേഷമാണ് റെസ്റ്റോറന്റിൽ കയറിയത്. അന്ന് ജീവനക്കാർ മാത്രം അകത്ത് ഉണ്ടായിരുന്നതിനാൽ, അവരെ കെട്ടിയിട്ട ശേഷം ഇയാൾ 10,000 മുതൽ 20,000 ഡോളർ വരെ (ഏകദേശം 8 ലക്ഷം മുതൽ 17 ലക്ഷം വരെ) കവർന്നു. മുഴുവൻ കവർച്ച പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും […]
Read more

Recent News

Advertisement
WhiteswanTV Footer