Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാൽവില വർധന; ക്ഷീരകർഷകർക്ക് പ്രയോജനം: മന്ത്രി ചിഞ്ചുറാണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് വർധന ക്രമീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ് ഉള്ളതെന്നും, ഇതിനുള്ള നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ തോമസ് കെ. തോമസ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പാലിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ സാഹചര്യത്തിൽ ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ചയ്ക്കാണ് അനുമതി. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എംഎൽഎ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.സഭാസമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ പൊലീസ് അതിക്രമത്തെയും അമീബിക് മസ്തിഷ്കജ്വരം വർധിച്ച സാഹചര്യത്തെയും കുറിച്ച് അടിയന്തര പ്രമേയം നടത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer