Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാഹിയിൽ സ്വർണമാല മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഹി :ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണമാല മോഷ്ടിച്ച കേസിൽ 41 കാരിയായ ആയിഷ ധർമ്മടം നടുവിലത്തറ എൻ, മനാസ് കോർട്ടേഴ്സ്, അഴിയൂർ മാഹി പൊലീസ് പിടികൂടി.

കഴിഞ്ഞ 12-ാം തീയതി മാഹി ബസിലിക്കയ്ക്കു സമീപമുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് സംഭവം. വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി, ജീവനക്കാരനെ കണ്ണുവെട്ടിച്ച് 3 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.

ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ക്വാർട്ടേഴ്സിൽ നിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ പിടിയിലായപ്പോൾ ആയിഷയുടെ കൈവശം മാല ഉണ്ടായിരുന്നില്ല. മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിലാണ് മോഷ്ടിച്ച സ്വർണം വിറ്റതെന്ന് പ്രതി മൊഴി നൽകി. പിന്നീട് പൊലീസ് അവിടെ നിന്ന് മാല പിടിച്ചെടുത്തു.

സി.ഐ. അനിൽകുമാർ, എസ്.ഐ. ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വളവിൽ സുരേഷ്, എ.എസ്.ഐ. സി.വി. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer