Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ആലപ്പുഴ ജില്ലാ കോടതി പാലംപണി; ഗതാഗതക്കുരുക്ക്, നാട്ടുകാർ പ്രതിഷേധം ശക്തമാക്കി

ആലപ്പുഴ:ജില്ലാ കോടതി പാലം പണിയുടെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്ന ഇടവഴികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥക്കെതിരെ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. വഴികളിലെ കുഴികൾ, സൈഡ് താഴ്ചകൾ, കല്ല്–കട്ടകൾ, കേബിളുകൾ, പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ തുടങ്ങി നിരവധി തടസങ്ങൾ ഇന്നുവരെ നീക്കം ചെയ്തിട്ടില്ല. നഗരചത്വര മേഖലയിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അപകടഭീതിയും സൃഷ്ടിക്കുന്നു. ഇടുങ്ങിയ ഇടവഴികളിൽ ഓട്ടോറിക്ഷകളുടെ നിരയും അനധികൃത പാർക്കിംഗും ഗതാഗത തടസ്സം കൂട്ടുന്നു. […]
Read more

പുഞ്ചക്കരിയിൽ പാർക്ക് ചെയ്ത കാറുകൾക്ക് തീയിട്ടു ;പിന്നിൽ ഭർത്താവെന്ന് യുവതി

തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷൻ സമീപം വാടക വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ തീപിടിച്ച് കത്തിനശിച്ചു. മഹീന്ദ്ര ബൊലേറോയും മാരുതി വാഗണറും പൂർണമായും നശിച്ച സംഭവത്തിൽ വീട്ടുടമയായ ശരണ്യയുടെ ഭർത്താവ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വേറെയായി താമസിക്കുകയായിരുന്നു. ശരണ്യ നൽകിയ പരാതിയിൽ ഭർത്താവായ ശങ്കർ വാഹനങ്ങൾക്ക് തീയിട്ടതാണെന്ന് ആരോപിച്ചു. പുലർച്ചെ വീട്ടിൽ എത്തിയ ഇയാൾ ആദ്യം മകളെ കാണണമെന്ന് പറഞ്ഞുവെങ്കിലും വീട്ടുകാർ വിസമ്മതിച്ചതോടെ പ്രകോപിതനായാണ് തിരിച്ചെത്തി തീകൊളുത്തിയതെന്നാണ് […]
Read more

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍;മുതിര്‍ന്ന നേതാക്കളെ യോഗം വിളിച്ച് കെസി വേണുഗോപാലും, കെപിസിസി പ്രസിഡന്റും

കൽപ്പറ്റ: വയനാട്ടിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.കൽപ്പറ്റ ഡിസിസി ഓഫിസിൽ നടക്കുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എന്നിവർ പങ്കെടുക്കും. സംസ്ഥാന രാഷ്ട്രീയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. വയനാട് ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും […]
Read more

റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

കൊച്ചി ∙ നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവരാണ് കേസിൽ പ്രതികൾ.മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരിട്ട് നൽകിയ പരാതിയെയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. കൂടാതെ, എറണാകുളം റൂറൽ എസ്പിക്കും മുനമ്പം ഡിവൈഎസ്പിക്കും റിനി പരാതി നൽകിയിരുന്നു.യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ […]
Read more

വി.സി. നിയമന കേസുകളുടെ ചെലവ് സർവകലാശാലകൾ വഹിക്കണം – ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടന്ന കേസുകളിലെ ചെലവ് സർവകലാശാലകൾ തന്നെയായിരിക്കണം വഹിക്കേണ്ടതെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കത്ത് ഡിജിറ്റൽ സർവകലാശാലക്കും സാങ്കേതിക സർവകലാശാലക്കും അയച്ചിരിക്കുകയാണ്. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇതോടെ മൊത്തം 11 ലക്ഷം രൂപ വക്കീൽ ഫീസ് ഇനത്തിൽ നിന്ന് അടയ്ക്കേണ്ടതായി വരും. താത്കാലിക വി.സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ നിയമ നടപടികളുമായി ബന്ധപ്പെട്ട […]
Read more

വില കൂടിയാൽ നാലാമത്തെ പെഗും കുടിക്കും; മദ്യവില വർധനയെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം ∙ മദ്യത്തിന്റെ വില ഇടയ്ക്കിടെ കൂട്ടുന്ന നടപടി ശെരിയല്ലെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മദ്യവില വർധിപ്പിച്ചാൽ ഉപഭോഗം കുറയും എന്നത് തെറ്റായ ധാരണയാണെന്നും, വില കൂടിയാൽ മറിച്ച് ആളുകൾ അധികം മദ്യമാണ് കഴിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സതീശൻ. “ഇന്നലെ മൂന്ന് പെഗ് കഴിച്ചയാൾ, ഇന്ന് വില കൂടിയതിനാൽ രണ്ട് പെഗാക്കി കുറയ്ക്കുകയില്ല. വില കൂട്ടിയതിന്റെ വിഷമത്തിൽ നാലാമത്തേത് കൂടി കഴിക്കുകയാണ് ചെയ്യുക. ഇതിന്റെ ആഘാതം നേരിടുന്നത് […]
Read more

പാകിസ്ഥാന്റെ ആവശ്യം തള്ളി; ഐസിസിയിൽ ഇന്ത്യക്കാരന്റെ ശക്തമായ നിലപാട്

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യ–പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ട “ഹസ്തദാന” വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിക്കളഞ്ഞു. വിഷയത്തിൽ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമാണെന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം ഐസിസി വ്യക്തമാക്കി. ഐസിസിയുടെ പുതിയ സിഇഒയായ സഞ്ജോഗ് ഗുപ്തയുടെ നേതൃത്വത്തിലാണ് തീരുമാനം. 2025 ജൂലൈയിൽ ചുമതലയേറ്റ ഗുപ്ത ഐസിസിയുടെ ഏഴാമത്തെ സിഇഒയും ആദ്യ ഇന്ത്യക്കാരനും ആണ്. മുൻപ് സ്റ്റാർ ഇന്ത്യ-ഡിസ്നിയുടെ സ്പോർട്സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. പൈക്രോഫ്റ്റ് ടോസ് സമയത്ത് […]
Read more

താരാട്ടുപാടി ഉറക്കിയ ശേഷം മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

രാജസ്ഥാൻ: ലിവ്-ഇൻ പങ്കാളിയുടെ പരിഹാസം കാരണം മൂന്ന് വയസ്സുകാരിയായ മകളെ താരാട്ടുപാടി ഉറക്കിച്ച ശേഷം തടാകത്തിൽ എറിഞ്ഞ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മീറിലെ അന സാഗർ തടാകത്തിലാണ് സംഭവം നടന്നത്. പുലർച്ചെ പട്രോളിംഗിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ് ശർമ്മ, സംശയാസ്പദമായി ഒറ്റയ്ക്കുനടക്കുന്ന സ്ത്രീയെ കണ്ടത്. ചോദ്യം ചെയ്തപ്പോൾ അവൾ അഞ്ജലി ആണെന്നും മകളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയെങ്കിലും യാത്രയ്ക്കിടെ കുട്ടിയെ കാണാതായെന്നും പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി മകളെ കരുതിക്കൊണ്ട് തടാകത്തിന് […]
Read more

അശ്ലീല വീഡിയോ അയച്ച ഡ്രൈവറെ യുവതി കൈകാര്യം ചെയ്തു

മുംബൈ: ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ കൈപ്പറ്റി യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ച ബസ് ഡ്രൈവറെ യുവതി പരസ്യമായി അടിച്ച് ശിക്ഷിച്ചു. ഏതാനും മാസം മുൻപ് യുവതി കാൻകാവ്‌ലിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായി ഒരു സ്വകാര്യ ട്രാവൽസ് ഓഫീസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആ രേഖകളിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തിയാണ് ഡ്രൈവർ പിന്നീട് യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ചത്. സെപ്റ്റംബർ 16-ന് വൈകുന്നേരം യുവതി മറ്റൊരു സ്ത്രീയോടൊപ്പം കാൻകാവ്‌ലി ബസ് സ്റ്റാൻഡിന് സമീപമുള്ള […]
Read more

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മികച്ച തുടക്കം

ലക്‌നൗ:ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. മഴ കാരണം മൂന്നാം ദിനം വൈകിയാണ് തുടങ്ങിയത്. ഒന്നാം ഇന്നിംഗ്‌സിൽ ആറിന് 532 റൺസെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 163 റൺസ് നേടി. ഇന്ത്യയുടെ ഇന്നിംഗ്‌സിൽ അഭിമന്യു ഈശ്വരൻ (44), എൻ. ജഗദീഷൻ (64) എന്നിവരാണ് പുറത്തായത്. മികച്ച തുടക്കം നൽകിയ ശേഷം ഇരുവരും പവലിയനിലേക്കു മടങ്ങി. നിലവിൽ സായ് സുധർശൻ (42) – ദേവദത്ത് പടിക്കൽ (5) കൂട്ടുകെട്ടാണ് ക്രീസിൽ. […]
Read more

Recent News

Advertisement
WhiteswanTV Footer