Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തിലിറങ്ങി റീലെടുത്തത് ആളാകാന്‍ വേണ്ടി:ക്രിസ് വേണുഗോപാല്‍

ത്യശ്ശൂര്‍;യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചത് വിവാദമായിരുന്നു, ശ്രീകൃഷ്ണഭഗവാനെ ആറാടിക്കുന്ന കുളത്തില്‍ വീഡിയോ എടുക്കാന്‍ വിലക്കുണ്ടായിരിക്കുമ്പോള്‍, ഇത് ലംഘിച്ചതായി ദേവസ്വം ബോര്‍ഡ്, ടെമ്പിള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവം വലിയ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാല്‍ പ്രതികരിച്ചു. ഒരിടത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണ്. ‘പരിഷ്‌കാരം ഒരു വൈകല്യമായി മാറരുത്. റീല്‍ എടുത്തത് തെറ്റല്ല, പക്ഷേ ആ കുളത്തിലാണോ […]
Read more

യു.എസ്. നേതാക്കള്‍ക്ക് ഇസ്രയേലില്‍ നിന്ന് കൈക്കൂലി’: പാക്കിസ്ഥാന്‍ പ്രതി

ഇസ്ലാമാബാദ്;പാക്കിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചു. യുഎസിലെ ചില രാഷ്ട്രീയക്കാരെ ഇസ്രയേലില്‍ നിന്നുള്ള കൈക്കൂലി സ്വീകരിക്കുന്നവരായി ആരോപിച്ച ഖ്വാജ, ”എനിക്ക് കൈക്കൂലി വാങ്ങേണ്ടിവന്നാല്‍ ഞാനും അത് ചെയ്യും” എന്ന് വ്യക്തമാക്കിയതോടെ ഇത് ശ്രദ്ധകേന്ദ്രമായി. പാക്കിസ്ഥാന്‍വിന്റെ അഴിമതിക്കുറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. കൂടാതെ, ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ഖ്വാജ ആസിഫ് കടുത്തമായി വിമര്‍ശിച്ചു. ഇസ്ലാമിക് രാജ്യങ്ങള്‍ നാറ്റോ പോലുള്ള സൈനിക സഖ്യം രൂപപ്പെടുത്തണമെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഈ […]
Read more

അയ്യപ്പ സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കും;വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഗമത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ . ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന പഴഞ്ചൊല്ലിന് സമാനമാണെന്ന് പരിഹസിച്ചു., ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ തീര്‍ച്ചയായും പോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ‘തീര്‍ച്ചയായും പോകും. അതെന്താ സംശയം? പോകുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ,’എന്നും അയ്യപ്പ സംഗമം ഒരു […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി

തിരുവനന്തപുരം :പൊലീസ് അതിക്രമം വിവാദമായ പശ്ചാത്തലത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകുന്നു. സംസ്ഥാനത്ത് രോഗം ഭീഷണിയായി നിലനില്‍ക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. രോഗബാധയെ തുടര്‍ന്ന് ഈ വര്‍ഷം 19 പേര്‍ മരിച്ചു. ഉറവിടം കണ്ടെത്തുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചെന്നാണ് വിമര്‍ശനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് 2013-ലെ പഠനം ചൂണ്ടിക്കാട്ടിയപ്പോള്‍, അതിന്റെ പ്രസിദ്ധീകരണ തീയതി 2018 ആണെന്ന് പുറത്തുവന്നത് വിവാദമായി. കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്നാണ് അമീബ മനുഷ്യശരീരത്തില്‍ കയറുന്നതെന്നായിരുന്നു അടുത്തകാലം വരെ […]
Read more

ശബരിമല സ്വര്‍ണ്ണപാളി വിവാദം;ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ ഉപയോഗിച്ച സ്വര്‍ണപ്പാളികളുടെ തൂക്കം കുറവായ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2019-ല്‍ 42 കിലോയിലധികം ഭാരമുണ്ടായിരുന്ന പാളികള്‍ അറ്റകുറ്റപ്പണിക്ക് അയച്ചപ്പോള്‍ തിരികെ വന്നത് 38 കിലോ മാത്രമായിരുന്നു. ഈ തൂക്കക്കുറവ് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്.പി.യെ നിയമിച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച്, വിശദമായ രേഖകള്‍ പരിശോധിച്ച ശേഷം പാളികള്‍ എങ്ങനെ അനുമതിയില്ലാതെ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയുവെന്നും, ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ ഇതുവരെ എന്തുകൊണ്ടാണ് അന്വേഷണം നടത്താതെ വിട്ടുവെച്ചതെന്നും ചോദ്യം ഉയര്‍ത്തി. ഇതിനു പുറമെ, […]
Read more

സ്വര്‍ണപീഠവും ദ്വാരപാലക ശില്‍പങ്ങളും സ്‌പോണ്‍സര്‍ ചെയ്തതായി റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.2019-ല്‍ ഉണ്ണികൃഷ്ണണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. ദേവസ്വം ബോര്‍ഡ് അളവില്‍ വ്യത്യാസമുണ്ടെന്ന് അറിയിച്ചതോടെ ഘടിപ്പിക്കല്‍ നിലച്ചു. പിന്നീട് പീഠം […]
Read more

ആലപ്പുഴയില്‍ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിയിന് സമീപം യുവതി തീകൊളുത്തി ജീവനൊടുക്കി. ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വിവാഹ മോചനം നേടിയ ശേഷം, മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തും വാടകവീട്ടിലാണ് സൗമ്യ താമസിച്ചിരുന്നത്. വാടകവസതിയിലായിരുന്നു ദാരുണസംഭവം നടന്നത്. വീട്ടിലെ മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സ്ത്രീയെ തീപിടിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്, ആത്മഹത്യയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read more

എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറി; മലയാളി യുവാവ് അറസ്റ്റില്‍

ചെന്നൈ:ചെന്നൈ താംബരത്തെ സേലയൂര്‍ രാജേശ്വരി നഗറില്‍ എട്ടുവയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളിയായ യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശിയായ നിഷാഹുദ്ദീനെയാണ് (30) പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് മദ്യലഹരിയിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ മറ്റു സുഹൃത്തുക്കളാണ് സംഭവത്തെക്കുറിച്ച് ഉടനെ ബന്ധുക്കളെ വിവരം അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇയാള്‍ താംബരത്ത് ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer