വില കൂടിയാൽ നാലാമത്തെ പെഗും കുടിക്കും; മദ്യവില വർധനയെതിരെ വി.ഡി. സതീശൻ
തിരുവനന്തപുരം ∙ മദ്യത്തിന്റെ വില ഇടയ്ക്കിടെ കൂട്ടുന്ന നടപടി ശെരിയല്ലെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മദ്യവില വർധിപ്പിച്ചാൽ ഉപഭോഗം കുറയും എന്നത് തെറ്റായ ധാരണയാണെന്നും, വില കൂടിയാൽ മറിച്ച് ആളുകൾ അധികം മദ്യമാണ് കഴിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സതീശൻ. “ഇന്നലെ മൂന്ന് പെഗ് കഴിച്ചയാൾ, ഇന്ന് വില കൂടിയതിനാൽ രണ്ട് പെഗാക്കി കുറയ്ക്കുകയില്ല. വില കൂട്ടിയതിന്റെ വിഷമത്തിൽ നാലാമത്തേത് കൂടി കഴിക്കുകയാണ് ചെയ്യുക. ഇതിന്റെ ആഘാതം നേരിടുന്നത് […]
Read more