Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്ഥാന്റെ ആവശ്യം തള്ളി; ഐസിസിയിൽ ഇന്ത്യക്കാരന്റെ ശക്തമായ നിലപാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യ–പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ട “ഹസ്തദാന” വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിക്കളഞ്ഞു. വിഷയത്തിൽ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമാണെന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം ഐസിസി വ്യക്തമാക്കി.

ഐസിസിയുടെ പുതിയ സിഇഒയായ സഞ്ജോഗ് ഗുപ്തയുടെ നേതൃത്വത്തിലാണ് തീരുമാനം. 2025 ജൂലൈയിൽ ചുമതലയേറ്റ ഗുപ്ത ഐസിസിയുടെ ഏഴാമത്തെ സിഇഒയും ആദ്യ ഇന്ത്യക്കാരനും ആണ്. മുൻപ് സ്റ്റാർ ഇന്ത്യ-ഡിസ്നിയുടെ സ്പോർട്സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.

പൈക്രോഫ്റ്റ് ടോസ് സമയത്ത് നാണക്കേട് ഒഴിവാക്കാൻ പാകിസ്ഥാൻ നായകനോട് സന്ദേശം നൽകിയതല്ലാതെ മറ്റൊരു തെറ്റും നടത്തിയിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. അതിനാൽ മാച്ച് ഒഫീഷ്യലിനെ നീക്കേണ്ട സാഹചര്യം ഇല്ലെന്ന് ഉറപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer