Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ കോടികളുടെ അഴിമതി

ഇടുക്കി: വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തേക്കടിയിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. വനംമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചത്. പെരിയാർ കടുവ സങ്കേതത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളിൽ നിന്നുള്ള കോടികൾ സർക്കാർ അനുമതിയില്ലാതെ ‘പാർക്ക് വെൽഫെയർ ഫണ്ട്’ വഴി ചെലവഴിച്ചതാണെന്നതാണ് പ്രധാന കണ്ടെത്തൽ. 2004-ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ഉത്തരവിനെ അടിസ്ഥാനമാക്കി രൂപീകരിച്ച ഈ ഫണ്ടിന് […]
Read more

ആക്ഷേപങ്ങൾ ആഘോഷം പോലെ ഉയർത്തിയത് മാധ്യമങ്ങൾ’; രാഹുലിന് പിന്തുണയുമായി വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളെ മാധ്യമങ്ങൾ അനാവശ്യമായി വലുതാക്കിയെന്നാരോപിച്ച് കോൺഗ്രസ് എംപി വി.കെ. ശ്രീകണ്ഠൻ രംഗത്ത്.രാഹുലിനെതിരെ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് അവർ ശ്രമിച്ചത്, വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുലിന്‍റെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നും ശ്രീകണ്ഠൻ ചോദിച്ചു. രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കുന്നതിനോ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും എന്തിനാണ് രാഹുലിനെതിരെ പ്രതിഷേധിക്കുന്നതെന്നും എംപി […]
Read more

പാക് പോരിന് മുന്നൊരുക്കം;ഒമാനെതിരെ ഇന്ത്യ, സഞ്ജുവിനെ പ്രതീക്ഷിച്ച് ആരാധകർ

അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. സോണി സ്പോർട്സ് നെറ്റ്വർക്കും സോണി ലിവും തത്സമയ സംപ്രേഷണം നടത്തും. പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ, ഇന്ത്യയിൽ നിന്ന് കാര്യമായ പരീക്ഷണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം കിട്ടാത്ത മലയാളി താരം സഞ്ജു സാംസണിനും, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്ക് ബാറ്റിംഗ് അവസരം ലഭിക്കാമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് […]
Read more

ഫോൺ തട്ടിപ്പ്: എട്ട് ഇടപാടുകളിൽ നാല് ലക്ഷം രൂപ നഷ്ടം

തൃശൂർ: ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് നാല് ലക്ഷം രൂപ നഷ്ടമായതായി പരാതി. പെരിങ്ങോട്ടുകര സ്വദേശി പ്രദീപ്, ലൈറ്റ് ഡ്രൈവിങ് സ്കൂൾ ഉടമ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി മൊബൈൽ ആപ്പ് തുറന്നപ്പോഴാണ് തട്ടിപ്പിന് ഇരയായത്. ബാങ്കിന്റെ ഔദ്യോഗിക ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പ് തുറന്നതാണ് നഷ്ടത്തിന് കാരണം. ഒടിപി ഉൾപ്പെടെ പങ്കുവെച്ചതിനെ തുടർന്ന് എട്ട് തവണയായി ഏകദേശം നാല് ലക്ഷത്തി മൂവായിരം രൂപ അക്കൗണ്ടിൽ നിന്ന് പിന്‍വലിക്കപ്പെട്ടു. […]
Read more

ഐസിസി കർശന നടപടിയുമായി; പാകിസ്ഥാൻ ഏഷ്യാകപ്പ് ബഹിഷ്കരണ ഭീഷണിയിൽ

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി പരിഗണിച്ച് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നാരോപിച്ച് ഐസിസി വിവിധ കുറ്റങ്ങൾ ചുമത്തുകയും, വിശദീകരണം തേടിയുള്ള നോട്ടീസ് അയക്കുകയും ചെയ്തു. യുഎഇക്കെതിരായ മത്സര ദിവസം കളിക്കാരും മാച്ച് ഒഫീഷ്യൽസും മുന്നറിയിപ്പ് ലഭിച്ചിട്ടും പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടി. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ടുമുട്ടിയിരുന്നു. വീഡിയോ ചിത്രീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പാക് മീഡിയ […]
Read more

ആലപ്പുഴ ജില്ലാ കോടതി പാലംപണി; ഗതാഗതക്കുരുക്ക്, നാട്ടുകാർ പ്രതിഷേധം ശക്തമാക്കി

ആലപ്പുഴ:ജില്ലാ കോടതി പാലം പണിയുടെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടുന്ന ഇടവഴികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥക്കെതിരെ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. വഴികളിലെ കുഴികൾ, സൈഡ് താഴ്ചകൾ, കല്ല്–കട്ടകൾ, കേബിളുകൾ, പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ തുടങ്ങി നിരവധി തടസങ്ങൾ ഇന്നുവരെ നീക്കം ചെയ്തിട്ടില്ല. നഗരചത്വര മേഖലയിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അപകടഭീതിയും സൃഷ്ടിക്കുന്നു. ഇടുങ്ങിയ ഇടവഴികളിൽ ഓട്ടോറിക്ഷകളുടെ നിരയും അനധികൃത പാർക്കിംഗും ഗതാഗത തടസ്സം കൂട്ടുന്നു. […]
Read more

പുഞ്ചക്കരിയിൽ പാർക്ക് ചെയ്ത കാറുകൾക്ക് തീയിട്ടു ;പിന്നിൽ ഭർത്താവെന്ന് യുവതി

തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷൻ സമീപം വാടക വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ തീപിടിച്ച് കത്തിനശിച്ചു. മഹീന്ദ്ര ബൊലേറോയും മാരുതി വാഗണറും പൂർണമായും നശിച്ച സംഭവത്തിൽ വീട്ടുടമയായ ശരണ്യയുടെ ഭർത്താവ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വേറെയായി താമസിക്കുകയായിരുന്നു. ശരണ്യ നൽകിയ പരാതിയിൽ ഭർത്താവായ ശങ്കർ വാഹനങ്ങൾക്ക് തീയിട്ടതാണെന്ന് ആരോപിച്ചു. പുലർച്ചെ വീട്ടിൽ എത്തിയ ഇയാൾ ആദ്യം മകളെ കാണണമെന്ന് പറഞ്ഞുവെങ്കിലും വീട്ടുകാർ വിസമ്മതിച്ചതോടെ പ്രകോപിതനായാണ് തിരിച്ചെത്തി തീകൊളുത്തിയതെന്നാണ് […]
Read more

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍;മുതിര്‍ന്ന നേതാക്കളെ യോഗം വിളിച്ച് കെസി വേണുഗോപാലും, കെപിസിസി പ്രസിഡന്റും

കൽപ്പറ്റ: വയനാട്ടിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.കൽപ്പറ്റ ഡിസിസി ഓഫിസിൽ നടക്കുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എന്നിവർ പങ്കെടുക്കും. സംസ്ഥാന രാഷ്ട്രീയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. വയനാട് ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും […]
Read more

റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

കൊച്ചി ∙ നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവരാണ് കേസിൽ പ്രതികൾ.മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരിട്ട് നൽകിയ പരാതിയെയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. കൂടാതെ, എറണാകുളം റൂറൽ എസ്പിക്കും മുനമ്പം ഡിവൈഎസ്പിക്കും റിനി പരാതി നൽകിയിരുന്നു.യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ […]
Read more

വി.സി. നിയമന കേസുകളുടെ ചെലവ് സർവകലാശാലകൾ വഹിക്കണം – ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടന്ന കേസുകളിലെ ചെലവ് സർവകലാശാലകൾ തന്നെയായിരിക്കണം വഹിക്കേണ്ടതെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കത്ത് ഡിജിറ്റൽ സർവകലാശാലക്കും സാങ്കേതിക സർവകലാശാലക്കും അയച്ചിരിക്കുകയാണ്. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇതോടെ മൊത്തം 11 ലക്ഷം രൂപ വക്കീൽ ഫീസ് ഇനത്തിൽ നിന്ന് അടയ്ക്കേണ്ടതായി വരും. താത്കാലിക വി.സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ നിയമ നടപടികളുമായി ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer