Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ഇ-ആധാർ ആപ്പ് വരുന്നു; പേര്, വിലാസം, മൊബൈൽ അപ്ഡേറ്റ് ഇനി എളുപ്പം

ന്യൂഡൽഹി: ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുന്നു. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വികസിപ്പിച്ച ഈ ആപ്പ്, ആധാർ സേവാ കേന്ദ്രങ്ങളിലെത്താതെ തന്നെ പ്രധാനപ്പെട്ട സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുമെന്നതാണ് പ്രത്യേകത. ഉപയോക്താക്കൾക്ക് പേര്, താമസ വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നേരിട്ട് സ്മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും. വർഷാവസാനം ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ ആപ്പ്, എൻറോൾമെന്റ് സെന്ററുകളിലെ ആശ്രയത്വം കുറയ്ക്കുകയും […]
Read more

കരുതിക്കൂട്ടി ആളുകളെ കൊണ്ടു കലുങ്ക് വക്രീകരിക്കാൻ ശ്രമം; സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. “കരുതിക്കൂട്ടി ചിലരെ കൊണ്ടുവന്ന് പരിപാടിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് ഒരിക്കലും സ്വാഗതാർഹമല്ല,” അദ്ദേഹം വ്യക്തമാക്കി. കരുവന്നൂരിലെ ഇ.ഡി.യുടെ സ്വത്ത്‌കണ്ടുകെട്ടൽ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയപ്പോഴേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ബാങ്ക് മുഖാന്തരം മാത്രമേ സാധ്യമാകൂവെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. “ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. തീരുമാനമെടുക്കേണ്ടത് സഹകരണ വകുപ്പിന്റെ മന്ത്രിയാണ്,” അദ്ദേഹം പറഞ്ഞു. “കലുങ്ക് ജനകീയ മുഖമാകരുത് […]
Read more

ഡി. ശിൽപ ഐപിഎസിന്റെ കര്‍ണാടക കേഡർ മാറ്റത്തിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി:കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ശിൽപ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും. കര്‍ണാടക സ്വദേശിനിയായ ഡി. ശിൽപയെ കേരള കേഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പിഴവായിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ കേഡർ മാറ്റത്തിന് […]
Read more

ഏഷ്യാ കപ്പ്; ഒമാനെതിരായ ഇന്നിംഗ്സ് കടുത്ത ചൂടിൽ കളിച്ചതായി സഞ്ജു സാംസൺ

അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ 21 റൺസിന് ഒമാനെ തോൽപ്പിച്ചു. ബാറ്റിംഗ് സൗഹൃദമല്ലാത്ത പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിൽ സഞ്ജു സാംസൺ (45 പന്തിൽ 56) മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സ്‌കോററായി. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സാണ് മലയാളി താരം കളിച്ചത്. അഭിഷേക് ശർമ്മ (15 പന്തിൽ 38), തിലക് വർമ്മ (18 […]
Read more

വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: വഴിക്കടവിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. മൊടപൊയ്ക സ്വദേശി വർഗീസ് (53) ആണ് മരിച്ചത്. സഹോദരൻ രാജു (57) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു കൊലപാതകം. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള ദീർഘകാല തർക്കമാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ബിസിനസ് നടത്തുന്ന വർഗീസിനോട് രാജു നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. മദ്യലഹരിയിലാണ് അധികവും ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ പകലും രാജു പണം ആവശ്യപ്പെട്ടിരുന്നു. നൽകാതിരുന്നതിനെ തുടർന്ന് ഇരുവരും തർക്കത്തിലേർപ്പെട്ടു. […]
Read more

രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍.രാവിലെ നാല് മണിമുതൽ വിവിധ ഭാഗങ്ങളിൽ സജ്ജമായി നിന്നു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനായി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘവും എത്തിയിരുന്നു. ഓഫീസിന്റെ മതിലുകളിൽ രാഹുലിനെ പരിഹസിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും പതിച്ചു. “സ്ത്രീപീഡന വീരന്‍ പാലക്കാട്ടിന് വേണ്ട”, “വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്”, “എത്ര നാളായി നമ്പർ ചോദിക്കുന്നു”, “ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം” എന്നീ വാചകങ്ങളാണ് പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. കൂടാതെ, ഐ-പിൽ സംബന്ധിച്ച ബോർഡും പ്രതിഷേധക്കാർ […]
Read more

ഇടത് എംഎല്‍എമാരെ കുടുക്കുന്ന വീഡിയോ; കെ.എം. ഷാജഹാനെതിരെ മൂന്ന് എംഎല്‍എമാരുടെ പരാതി

എറണാകുളം: ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തിലുള്ള വിവാദ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മൂന്ന് ഇടത് എംഎല്‍എമാര്‍ പരാതി നല്‍കി.കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ.ജെ. മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്. വിഡിയോ വസ്തുതാവിരുദ്ധമാണെന്നും മാനഹാനി വരുത്തിയെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ഈ മാസം 16-നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് […]
Read more

മുരിദ്കെ ക്യാമ്പ് ഇന്ത്യ തകർത്തു; ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഭാഗമായി പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനത്തിന് കനത്ത ആഘാതമേറ്റതായി സംഘടനയുടെ ഉന്നത കമാൻഡർ വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചു. ലഷ്കർ കമാൻഡർ ഖാസിം തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന് മുന്നിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ ക്യാമ്പ് പുനർനിർമ്മിച്ച് കൂടുതൽ വലുതാക്കും. ഇവിടെ നിന്നാണ് നിരവധി മുജാഹിദീനുകൾക്ക് പരിശീലനം ലഭിച്ചത്” എന്ന് ഖാസിം പറഞ്ഞു. കൂടാതെ, ഭീകരർക്ക് മത പ്രബോധനവും സായുധ പരിശീലനവും നൽകുന്ന ദൗറ-ഇ-സുഫ […]
Read more

ആനന്ദവല്ലിക്ക് 10,000 രൂപ തിരിച്ച് നൽകി കരുവന്നൂർ ബാങ്ക്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ ലഭിക്കാതെ പ്രതിഷേധം അറിയിച്ച ആനന്ദവല്ലിക്ക് 10,000 രൂപ ബാങ്ക് മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി തുക കൈമാറിയത്. ആകെ 1.75 ലക്ഷം രൂപയാണ് ബാങ്ക് നൽകാനുണ്ടായിരുന്നത്. സംഭവം ഇരിങ്ങാലക്കുടയിൽ നടന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയിലാണ് ശ്രദ്ധ നേടിയത്. പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുമോ എന്ന് ആനന്ദവല്ലി ചോദ്യം ഉന്നയിച്ചപ്പോൾ, സുരേഷ് ഗോപിയുടെ മറുപടി വിവാദമായി. “മുഖ്യമന്ത്രിയെ […]
Read more

അഫ്‍ഗാനിൽ ഇന്‍റർനെറ്റ് നിരോധനം

അഫ്ഗാനിസ്ഥാൻ :അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഇത്തരത്തിലുള്ള ഉത്തരവാണിത്. ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വീടുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈ-ഫൈ സേവനം നിലച്ചിരിക്കുകയാണ്. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തുടരുമെന്ന് രാജ്യാന്തര […]
Read more

Recent News

Advertisement
WhiteswanTV Footer