Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍.രാവിലെ നാല് മണിമുതൽ വിവിധ ഭാഗങ്ങളിൽ സജ്ജമായി നിന്നു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനായി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘവും എത്തിയിരുന്നു.

ഓഫീസിന്റെ മതിലുകളിൽ രാഹുലിനെ പരിഹസിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും പതിച്ചു. “സ്ത്രീപീഡന വീരന്‍ പാലക്കാട്ടിന് വേണ്ട”, “വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്”, “എത്ര നാളായി നമ്പർ ചോദിക്കുന്നു”, “ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം” എന്നീ വാചകങ്ങളാണ് പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. കൂടാതെ, ഐ-പിൽ സംബന്ധിച്ച ബോർഡും പ്രതിഷേധക്കാർ സ്ഥാപിച്ചു.സ്ഥിതി നിയന്ത്രിക്കാൻ എത്തിയ പൊലീസാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയത്.

രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അദ്ദേഹത്തിന് സമീപമുള്ള വൃത്തങ്ങൾ അതിന് സാധ്യതയില്ലെന്നും, ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണെന്നും വ്യക്തമാക്കിയിരുന്നു.രാഹുൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, എംഎൽഎ ഓഫീസിലോ മറ്റു പൊതുപരിപാടികളിലോ അദ്ദേഹം പങ്കെടുക്കുകയാണെങ്കിൽ പ്രതിപക്ഷം നേരിടേണ്ടിവരുമെന്നുമാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix