Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറി; മലയാളി യുവാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:ചെന്നൈ താംബരത്തെ സേലയൂര്‍ രാജേശ്വരി നഗറില്‍ എട്ടുവയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളിയായ യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശിയായ നിഷാഹുദ്ദീനെയാണ് (30) പോലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് മദ്യലഹരിയിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിയുടെ മറ്റു സുഹൃത്തുക്കളാണ് സംഭവത്തെക്കുറിച്ച് ഉടനെ ബന്ധുക്കളെ വിവരം അറിയിച്ചത്.

നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇയാള്‍ താംബരത്ത് ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Recent News

Advertisement
WhiteswanTV Footer