Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതീക്ഷിച്ച ജീവിതം കിട്ടിയില്ല ; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി മീരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപ് (36) അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അനൂപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മീരയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീരയുടെ ആത്മഹത്യാക്കുറിപ്പും ഒപ്പം കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തുകയും രാത്രി 11 മണിയോടെ അനൂപെത്തി തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മീരയുടെ മരണവിവരമാണ് അറിയുന്നതെന്നും ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചയാവാം മരണത്തിലേക്ക് നയിച്ചതെന്നും മീരയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ഒരുവർഷം മുമ്പാണ് മീര അനൂപിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer