Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്ന അനിൽകുമാറിനെയാണ് (43) കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു.

2023 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലെത്തിയ പ്രതി അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ഭീഷണിയെ തുടർന്ന് കുട്ടി അന്നുതന്നെ വിവരം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതി വീണ്ടും സമാനമായ കൃത്യം ആവർത്തിച്ചു. രണ്ട് ദിവസത്തിന് ശേഷം ശരീരവേദന അനുഭവപ്പെട്ടതോടെ കുട്ടി അച്ചമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അച്ചമ്മ പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer