Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കലാപശേഷമുള്ള ആദ്യ സന്ദ‌ർശനം, ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. വംശീയ സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കുമെന്നാണ് വിവരം. കൂടാതെ നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ […]
Read more

അപകീർത്തിക്കേസ് റദ്ദാക്കില്ല, നിങ്ങൾ അതിൽ മസാല ചേർത്തു ; കങ്കണയോടു സുപ്രീം കോടതി

ന്യൂഡൽഹി∙ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് കങ്കണ അപകീർത്തികരമായി എക്സ്സിൽ പോസ്റ്റിട്ട കേസിലാണു വിടുതൽ ഹർജി തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ‘‘നിങ്ങളുടെ കമന്റിനെ കുറിച്ച് എന്താണു പറയാനുള്ളത്? അത് […]
Read more

‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു” ; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

നാഗ്പുർ : ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച കണ്ടു ഭയക്കുന്നവരാണു രാജ്യത്തിനു മേൽ തീരുവ ഏർപ്പെടുത്തുന്നതെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. യുഎസിനെ പേരെടുത്തു പരാമർശിക്കാതെയാണ് മോഹൻ ഭാഗവതിന്റെ വിമർശനം. നാഗ്പുരിൽ ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു. ഇതു കാരണമാണ് തീരുവ ചുമത്തുന്നത്. എന്തിനാണ് ഇതു ചെയ്യുന്നത് ? നിങ്ങൾ ഏഴു കടലുകൾക്കപ്പുറത്താണ്. എന്നാൽ ‘ഞാൻ, എന്റേത്’ എന്ന ചിന്ത കാരണം നിങ്ങൾക്കു […]
Read more

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി നിസാര തുകയ്‌ക്ക് നാട്ടിലെത്താം, ടിക്കറ്റിന് 70 ശതമാനം ഓഫർ

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് ക്യാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാന്‍ അവസരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കാം. വിമാനകമ്പനിയുടെ വെബ്‌സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിംഗ് പേയ്‌മെന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് ചാര്‍ജില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വ്വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം […]
Read more

1998 മുതലുള്ള എല്ലാ രേഖകളും ഉടൻ ഹാജരാക്കണം; ശബരിമല സ്വർണംപൂശൽ വിഷയത്തിൽ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ പരിശോധന കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പെടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പം, ലിന്റൽ, കമാനം തുടങ്ങിയവ സ്വർണം പൂശിയത് മുതൽ ഇതുവരെയുള്ള രജിസ്റ്റർ, മഹസർ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. അതേസമയം, കോടതിയുടെ അനുമതി തേടാതെ […]
Read more

ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസ് പ്രാദേശിക നേതാവ് ജീവനൊടുക്കി

ബത്തേരി ; പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ജോസ് നെല്ലേടം (57) ജീവനൊടുക്കിയ നിലയിൽ. വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയൽവാസികൾ ജോസിനെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് […]
Read more

ബിന്ദുവിനെ കുടുക്കിയത് പൊലീസിന്റെ തിരക്കഥ ;അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് Copy

തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനെ വ്യാജമോഷണക്കേസിൽ പ്രതിയാക്കിയ സംഭവത്തിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൊലീസൊരുക്കിയ തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളളത്. കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് സ്വർണമാല മോഷണം പോയതായി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്,​ ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12 മണിവരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി […]
Read more

ബിന്ദുവിനെ കുടുക്കിയത് പൊലീസിന്റെ തിരക്കഥ ;അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനെ വ്യാജമോഷണക്കേസിൽ പ്രതിയാക്കിയ സംഭവത്തിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൊലീസൊരുക്കിയ തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളളത്. കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് സ്വർണമാല മോഷണം പോയതായി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്,​ ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12 മണിവരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി […]
Read more

‘വെള്ളാനയെ പോറ്റുന്നു എന്ന ശാപവചനത്തിൽ നിന്ന് മുക്തി നേടി ; കെഎസ്ആർടിസിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ് ആർടിസി കൈവരിച്ച നേട്ടങ്ങൾക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്തംബർ എട്ടിന് കെഎസ്ആർടിസി നേടിയത്.കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി […]
Read more

അഷ്ടമിരോഹിണി ആഘോഷം; ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർണം

ഗുരുവായൂർ ∙ അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയായി. 14നാണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും കണ്ണന്റെ പിറന്നാൾ സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു. 40,000 പേർക്ക് നാലുകറിയും ഉപ്പേരിയും ഉപ്പിലിട്ടതും പാൽപായസവുമടക്കം പിറന്നാൾ സദ്യ നൽകും. ഇതിന് 27.50 ലക്ഷം രൂപയാണ് ചെലവ്. ചുറ്റുവിളക്കിനും കാഴ്ചശീവേലിക്കും 6.90 ലക്ഷം മാറ്റി വച്ചു. രാവിലെ 6 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix