ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം : അമൽ ചെയ്യുന്നത് രക്ഷാപ്രവർത്തനം
കണ്ണൂർ ∙ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി പി എം. പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി അസൗകര്യത്തെത്തുടർന്ന് ചുമതലയിൽ നിന്ന് മാറിയതോടെയാണ് അമൽ ബാബുവിനെ സെക്രട്ടറിയാക്കിയത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത അമൽ ബാബുവിനെ തിരിച്ചെടുത്തിരിക്കുകയാണ്. പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാണ് തിരിച്ചെടുത്തത്. 2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി […]
Read more