Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പിച്ചു; ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയ പ്രതിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോടതി ഒന്നര വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. പുളിക്കല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം പാലക്കുളങ്ങര ചിരക്കോട് ഹരീഷിനാണ് (48) മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സബ് ഇന്‍സ്പെക്ടറെ കുത്തിക്കൊല്ലാൻ ശ്രമിച്ചതടക്കം ഒൻപതോളം കേസുകളിൽ പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെ റേഷന്‍ കടയിൽ നിന്ന് കടയുടമയെ ഭീഷണിപ്പെടുത്തി സാധനങ്ങൾ തട്ടിയെടുത്ത […]
Read more

‘സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്നത് തുണി മുറുകിയ അടയാളമല്ല’; തുറന്ന് പറഞ്ഞ് സഹോദരി

ഇന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗം. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. ഇപ്പോഴിതാ സുഷണത്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, […]
Read more

മുത്തേടത്ത് നടന്ന മോഷണ കേസുകളിലെ പ്രതിയെ എടക്കര പൊലീസ് പിടികൂടി

മലപ്പുറം: ഒരു മാസമായി മുത്തേടത്ത് നടന്ന മോഷണ പരമ്പരയിലെ പ്രതിയെ എടക്കര പൊലീസ് പിടികൂടി. 19 കാരനെയാണ് എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. കെ. കമറുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.മൂത്തേടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയത്. ചെറിയ ഹോട്ടലുകള്‍, പലചരക്ക് കടകള്‍ എന്നിവയുടെ ഇരുമ്പ് ഗ്രില്ലുകള്‍ കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മോഷ്ടിക്കുന്നതാണ് രീതി. ചൊവ്വാഴ്ച മൂച്ചിപ്പരത നെയ്‌തേരില്‍ തങ്കച്ചന്റെ പലചരക്ക് കടയിലും ആഞ്ഞിലമുട്ടില്‍ തോമസിന്റെ കാറ്റാടിയിലെ ഹോട്ടലിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ശനിയാഴ്ച എണ്ണക്കരക്കള്ളിയില്‍ […]
Read more

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ ടീസർ പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്‍ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പീറ്റർ’. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് […]
Read more

സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു; അഭിനന്ദനാർഹമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

വയനാട്: സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംസാരിച്ചു. വിവിധ കായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. സന്ദർശനത്തിന്റെ ഓർമ്മക്കായി […]
Read more

കവിൻ ആരാധകർക്ക് സന്തോഷ വാർത്ത; കിസ്സ് ഒടിടിയിലേക്ക്

കവിൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിച്ചിരിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സെപ്‍തംബര്‍ 19നാണ് റിലീസ് ചെയ്‍തിരുന്നുത്. കവിന്റെ കിസ്സിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. കിസ്സിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കവിന്റെ കിസ്സ് സീ ഫൈവിലൂടെ ഒടിടിയിലും എത്തുകയാണ്. സെപ്‍തംബര്‍ ഏഴിനാണ് കവിൻ ചിത്രം ഒടിടിയില്‍ എത്തുക. തമിഴകത്തിന്റെ കവിന്റേതായി ഇതിനുമുമ്പ് വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി […]
Read more

കാണികളെ മുൾമുനയിൽ നിർത്തിയ ‘ഡീയസ് ഈറെ’

മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് […]
Read more

കൊച്ചി മുനമ്പത്ത് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. 7 പേരടങ്ങുന്ന സംഘത്തെയാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനികൾ ഹൈകോർട്ട് ജംഗ്ഷനിൽ ബസിൽ വന്നിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ പൊലീസ് അവിടെ നിന്ന് വൈപിനിലേക്ക് കൊണ്ട് പോയി. കാണാതായതിനെ തുടർന്ന് കുട്ടികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കുട്ടികളെ കണ്ടെത്തിയത്.
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 21 കാരന് 22 വർഷം കഠിനതടവും 111000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് ശിക്ഷ വിധിച്ച് കോടതി. 22 വർഷം കഠിനതടവും 111000 രൂപ പിഴയുമാണ് ശിക്ഷ. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ ശിക്ഷ വിധിച്ചത്. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് പലവട്ടം […]
Read more

കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നായകൻ’; റീ റിലീസിന്

കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നായകൻ’. ഇപ്പോൾ ചിത്രം 38 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. ചിത്രം നവംബര്‍ 6ന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം. 1987-ൽ പുറത്തിറങ്ങിയ നായകൻ കമൽ-മണിരത്നം കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix