Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

‘ചാർലി അല്ല ചളി’; ‘കൂടൽ’ ട്രോളിൽ മറുപടിയുമായി ബിബിൻ ജോർജ്

കൂടൽ’ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. സിനിമ കണ്ട പ്രേക്ഷകർ നെഗറ്റിവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതികരിക്കുന്നതെന്നും ബിബിൻ മാധ്യമങ്ങളോടു പറഞ്ഞു. ‘എന്റെ ചെറുപ്പത്തിൽ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകൾ വരട്ടെ, അതൊന്നും വിഷയമുള്ള കാര്യമല്ല.’’–ബിബിന്റെ വാക്കുകൾ. നവാഗതരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ സംവിധാനം ചെയ്ത ‘കൂടൽ’ എന്ന ചിത്രം ഒടിടി റിലീസിനെത്തിയതോടെയാണ് ട്രോളുകളില്‍ നിറഞ്ഞത്. സിനിമയില്‍ ബിബിൻ അവതരിപ്പിച്ച […]
Read more

വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി; തിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ ഒളിച്ചോടി

ഭോപാൽ: മക്കളുടെ വിവാഹ നിശ്ചയത്തിനു മുൻപ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, മാതാപിതാക്കൾ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു. ‘‘45 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി […]
Read more

ആര്യനിലൂടെ തിരിച്ചു വരാനാകുമോ വിഷ്‍ണു വിശാലിന്; കളക്ഷൻ കണക്കുകള്‍‌ പുറത്ത്

വിഷ്‍ണു വിശാല്‍ നായകനായി വന്ന ചിത്രമാണ് ആര്യൻ. ആര്യൻ ഒക്ടോബര്‍ 31ന് ആണ് തിയറ്ററുകളിലേക്ക് എത്തിയത്. ആര്യൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഒരു കോടി രൂപ നെറ്റായി നേടി എന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നത് സമീപകാല പരാജയങ്ങളില്‍ നിന്ന് ആര്യന് തിരിച്ചുവരാനായി എന്നാണ്. തെലുങ്ക് പതിപ്പ് നവംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തും. ആര്യനിലൂടെ വിഷ്‍ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തിയിരിക്കുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്‍ണു […]
Read more

കേരളപ്പിറവി ദിനത്തിൽ പുതുപുത്തൻ സമ്മാനവുമായി KSRTC; VOLVO 9600 SLX ബസുകൾ ഉടൻ നിരത്തുകളിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ ഉടൻ കേരളത്തിലെ നിരത്തുകളിൽ എത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരവും ആദ്യമായി ബസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചത്. കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. https://www.facebook.com/share/p/17Mg1fmS8d/ വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600 SLX. നേരത്തേ കെഎസ്ആർടിസിയിലെത്തിയ വോൾവോ 9600 ബസുകൾക്ക് സമാനമായ ത്രിവര്‍ണ പതാകയിലെ നിറങ്ങളടങ്ങിയ കളര്‍ തീമില്‍ തന്നെയാണ് 9600 SLX-ഉം […]
Read more

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 4 രൂപ കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
Read more

ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. നേരത്തെ, സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം. ഇക്കാര്യം നിഷേധിച്ച പ്രേം കുമാർ റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു. റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര […]
Read more

ഷഹ്‌മോന്‍ ബി പറേലിൻറെ സംവിധാനത്തിൽ ‘വവ്വാൽ’;കേന്ദ്ര കഥാപാത്രമായി ലെവിൻ സൈമൺ ജോസഫ്

‘അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘വവ്വാല്‍’. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. “വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്. തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമൺ ന്റെ […]
Read more

കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം; ടൂറിസ്റ്റ് ഫാമിലി സംവിധായകൻ വിവാഹിതനായി

തമിഴ് സംവിധായകന്‍ അബിഷന്‍ ജീവിന്ത് വിവാഹിതനായി. അഖില ഇളങ്കോവന്‍ ആണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബിഷന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് തലേദിവസം ചെന്നൈയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- […]
Read more

തിയറ്ററുകൾ ഇളക്കി മറിച്ച് ‘ബാഹുബലി ദ എപ്പിക്’

ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിലങ്ങനെ മായാതെ കിടക്കും. ആ സിനിമകളുമായി ബന്ധപ്പെട്ടൊരു കാര്യം സംഭാഷണത്തിലോ പാട്ടിലോ ഒക്കെ അവരുടെ ഇടയിൽ കടന്നു വരും. പ്രത്യേകിച്ച് അതിലെ ചില കഥാപാത്രങ്ങൾ. അത്തരത്തിലൊരു സിനിമയാണ് ബാഹുബലി. എസ് എസ് രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ബാഹുബലി ഫ്രാഞ്ചൈസികള്‍ രണ്ടും ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാ​ഗമായ ബാഹുബലി: ദ ബി​​ഗിനിം​ഗ് റിലീസ് ചെയ്ത് പത്ത് വർഷം തികഞ്ഞതിനോട് അനുബന്ധിച്ചായിരുന്നു രണ്ട് ഭാ​ഗങ്ങളും കൂടി ഒന്നിച്ച് ദ […]
Read more

അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

കോഴിക്കോട്: കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ സാക്ഷി മൊഴി നൽകിയിട്ടും വിചാരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix