Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

60-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ഷാരൂഖ്; ‘കിംഗ്’ ആദ്യ വീഡിയോ പുറത്ത്

ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്. https://youtu.be/Uu2QK9Z9X5E […]
Read more

ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ […]
Read more

അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ,’ഡം ഡം ഡം’ വീഡിയോ ഗാനം പുറത്ത്

പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുന്നു. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. […]
Read more

കാണാതായ കുട്ടിക്കായുള്ള തിരച്ചിലിനിടെ രക്ഷപ്പെടുത്തിയത് മുങ്ങിത്താഴുന്ന മറ്റൊരു യുവതിയെ; 12കാരനായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ […]
Read more

‘റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും വിളിച്ചില്ല’; മനസ്സുതുറന്ന് പ്രേംകുമാർ

തിരുവനന്തപുരം: വിഷമം തുറന്നുപറഞ്ഞ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ലെന്നും ആരും ഒന്നും അറിയിച്ചില്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടിയിൽ വിഷമം ഉണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും അറിയിച്ചില്ല. അഭ്യൂുഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read more

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ; “ആര്യൻ” കേരളത്തിലെത്തിച്ചത് സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം “ആര്യൻ” ബോക്സ് ഓഫീസിൽ നേടിയത് വമ്പൻ ഓപ്പണിംഗ്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് . നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ചിത്രം […]
Read more

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ […]
Read more

പാവറട്ടി മരുതയൂരിൽ മൈക്രോ ഫിനാൻസ് ഏജന്റുമാരുടെ അതിക്രമം

തൃശ്ശൂർ: പാവറട്ടി മരുതയൂരിൽ മൈക്രോ ഫിനാൻസ് ഏജന്റുമാരുടെ അതിക്രമം. സംഭവത്തിൽ മരുതയൂർ സ്വദേശി കുണ്ടുവീട്ടിൽ ഗിരീഷ്, ഭാര്യ സുബൈദ (34), മൂന്നുവയസ്സുള്ള മകൾ എന്നിവരെയാണ് ഏജന്റുമാരിൽ ഒരാൾ ആക്രമിച്ചത്. സംഭവത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ഗുരുവായൂർ സ്വദേശി വടക്കുഞ്ചേരി വീട്ടിൽ ധീരജി(29)നെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മരുതയൂർ മണിയുടെ വീട്ടിൽ വെള്ളിയാഴ്ച 11.30-നാണ് സംഭവം. മണിയുടെ ഭാര്യ സന്ധ്യയും മറ്റ് സ്ത്രീകളും ചേർന്ന് കാണിപ്പയ്യൂരിലെ മൈക്രോ ഫിനാൻസിൽനിന്ന്‌ വായ്പയെടുത്തിരുന്നു. ഇതിന്റെ […]
Read more

അറബിക്കടലിൽ പാകിസ്ഥാൻ്റെ നാവിക അഭ്യാസം; അഭ്യാസപ്രകടനം ഇന്ത്യയുടെ ത്രിശൂലിന് പിന്നാലെ

ദില്ലി: അറബിക്കടലിൽ പാകിസ്ഥാൻ്റെ നാവിക അഭ്യാസം. ഇന്ത്യയുടെ ത്രിശൂൽ തുടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാൻ നാവിക അഭ്യാസവുമായി എത്തിയത്. രണ്ടു ദിവസത്തെ അഭ്യാസമാണ്. വടക്കൻ അറബിക്കടലിലെ മേഖലയിൽ ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്നാണ് പാക് അഭ്യാസപ്രകടനവും നടക്കുക. പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ സൈനികാഭ്യാസംപാക് അതിർത്തി മേഖലയിൽ സൈനികാഭ്യാസവുമായി ഇന്ത്യ. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം ഒക്ടോബർ 30ന് ആരംഭിച്ചു. സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത […]
Read more

കിംഗ് ഖാന് ഇന്ന് 60-ാം പിറന്നാള്‍

കിംഗ് ഖാന്‍ എന്ന് ആരാധകര്‍ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് 60ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നവംബര്‍ 2 എന്ന തീയതിയിലെ ഒരു ഫോട്ടോഗ്രാഫിക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix