Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാണാതായ കുട്ടിക്കായുള്ള തിരച്ചിലിനിടെ രക്ഷപ്പെടുത്തിയത് മുങ്ങിത്താഴുന്ന മറ്റൊരു യുവതിയെ; 12കാരനായി തിരച്ചിൽ തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ കെ.ജി.പ്രസാദ് എന്നിവരുൾപ്പെട്ട സംഘം ഉടൻ വള്ളവുമായി പൊഴിയിലെത്തി.

മത്സ്യത്തൊഴിലാളി അന്തോണീസും ഒപ്പം ചേർന്ന് മുങ്ങിത്താഴ്ന്ന നിലയിൽ കണ്ട വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ധവുവച്ചപുരം സ്വദേശിനിയായ ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി കോസ്റ്റൽ പൊലീസ് പറഞ്ഞു. വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി നടന്ന തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ കെ.ജി.പ്രസാദ് എന്നിവരുൾപ്പെട്ട സംഘം ഉടൻ വള്ളവുമായി പൊഴിയിലെത്തി.

മത്സ്യത്തൊഴിലാളി അന്തോണീസും ഒപ്പം ചേർന്ന് മുങ്ങിത്താഴ്ന്ന നിലയിൽ കണ്ട വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ധവുവച്ചപുരം സ്വദേശിനിയായ ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി കോസ്റ്റൽ പൊലീസ് പറഞ്ഞു. വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer