Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ബെസ്റ്റ് പ്ലേ അവാർഡ് നേടി മാമാങ്കത്തിന്റെ ‘നെയ്ത്തെ’

ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാമാങ്കം ഡാൻസ് കമ്പനി, ‘നെയ്ത്തെ’ എന്ന നൃത്താവിഷ്‌കാരത്തിലൂടെ ബെസ്റ്റ് പ്ലേ അവാർഡ് നേടി ചരിത്രം സൃഷ്ടിച്ചു. പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച ‘മാമാങ്കം’ ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്. ‘നെയ്ത്തെ’യിൽ, ചെന്ദമംഗലത്തെ ഹാൻഡ്‌ലൂം തൊഴിലാളികളുടെയും അവരുടെ […]
Read more

‘സിനിമയിൽ ഞായറാഴ്ചകൾക്കുപോലും പ്രസക്തിയില്ല’: മനസ്സുതുറന്ന് അഹാന കൃഷ്ണകുമാർ

സിനിമാ സെറ്റുകളിലെ ജോലി സമയത്തെയും ക്രൂ അംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് നടി ദീപിക പദുക്കോൺ നടത്തിയ പഴയ അഭിമുഖത്തിലെ വാക്കുകൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. ‘‘സിനിമയുടെ കാര്യം വരുമ്പോൾ വാരാന്ത്യങ്ങൾ അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചയ്ക്കു പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത്? ദീപിക അവർക്ക് വേണ്ടി മാത്രമല്ല കൽക്കി 2ൽ നിന്ന് പിന്മാറിയത്’’ എന്ന തലക്കെട്ടോടെയാണ് അഹാന കൃഷ്ണയുടെ സ്റ്റോറി. 2022ൽ അനുപമ ചോപ്രയ്ക്കു നൽകിയ അഭിമുഖമാണ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപിക പദുക്കോൺ തനിക്കുവേണ്ടി […]
Read more

അപകടത്തിൽ കാലൊടിഞ്ഞ് വരൻ കിടപ്പിൽ; വധു വരന്റെ വീട്ടിലെത്തി വിവാഹം

ചേർത്തല: വരൻ അപകടത്തിൽപെട്ട് കാലൊടിഞ്ഞു കിടപ്പിലായതോടെ വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹിതരായി. ചേർത്തല നഗരസഭ 12–ാം വാർഡിൽ കളിത്തട്ടുങ്കൽ രമേശന്റെയും (65) കുറുപ്പംകുളങ്ങര ആലയ്ക്കവെളിയിൽ ഓമനയുടെയും (55) വിവാഹമാണ് നിശ്ചയിച്ച ദിവസം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഒക്ടോബർ 15ന് ചേർത്തല മതിലകം ആശുപത്രിയിലെ മരപ്പണിക്കാരനായ രമേശനു പരുക്കേറ്റത്. ഉച്ചയ്ക്ക് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ ബൈക്ക് ഇടിച്ചാണ് അപകടം. രമേശന്റെ ഇടതു തുടയെല്ലിനു മുകളിലും മുട്ടിനു താഴെയും ഒടിവ് സംഭവിച്ചു. കോട്ടയം […]
Read more

ആക്ഷൻ കോമഡി ത്രില്ലറുമായി ശ്രീനാഥ് ഭാസി എത്തുന്നു; ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയെ നായകനാക്കി ആക്ഷന് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന പൊങ്കാല ഡിസംബർ 5ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നു. ശ്രീനാഥ് ഭാസിയോടൊപ്പം ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് […]
Read more

‘ദ കിങ് ഈസ് ബാക്ക്’ എട്ട് മാസത്തിന് ശേഷം മമ്മൂട്ടി തിരികെ കേരളത്തിലേക്ക്

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്‍റെ മണ്ണില്‍ കാലുകുത്തി ചലച്ചിത്ര താരം മമ്മൂട്ടി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ അവസാനമായി ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്‍റെ […]
Read more

തൃശൂർ ചാവക്കാട് ദേശീയപാത 66 ൽ മലമ്പാമ്പിനെ കണ്ടെത്തി

തൃശൂര്‍: തൃശൂർ ചാവക്കാട് ദേശീയപാത 66 തിരുവത്ര ഓവർ ബ്രിഡ്ജിന് മുകളിൽ വലിയ മലമ്പാമ്പ്. ഇന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയവരാണ് മലമ്പാമ്പിനെ കണ്ടത്. പാലത്തിന് താഴെ കുറ്റിക്കാടുകളിൽ നിന്ന് ഇഴഞ്ഞു പാലത്തിനു മുകളിലേക്ക് കയറിയതാവാം എന്ന് സംശയിക്കുന്നു. വാഹനങ്ങൾ കയറാതിരിക്കാൻ നാട്ടുകാർ പാമ്പിന് കാവൽ നിന്നു. പിന്നീട് എടക്കയൂരിൽ നിന്ന് സ്നേക്ക് റെസ്ക്യൂവറായ ബീരാൻകുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒന്നര മാസത്തിനുള്ളിൽ ഇരുപതോളം മലമ്പാമ്പുകളെയും അഞ്ച് അണലിയെയും രണ്ട് മൂർഖൻ പാമ്പുകളെയും റെസ്ക്യൂ ചെയ്ത് വനംവകുപ്പിന് കൈമാറിയതായി […]
Read more

ഇന്നസെന്‍റിൽ വേറിട്ടൊരു കഥാപാത്രമവുമായി ഉണ്ണി ലാലു; ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ധീരനും നർമ്മബോധമുള്ളവനും ഒട്ടേറെ സർപ്രൈസുകള്‍ നിറഞ്ഞവനുമായ അജ്മൽ, ഇന്നസെന്‍റിൽ വേറിട്ടൊരു കഥാപാത്രമവുമായി ഉണ്ണി […]
Read more

രാജേഷ് അമനകരയുടെ ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കല്യാണമരം’. സിനിമയുടെ പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു. പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്‍റെ തിരക്കഥ പ്രമുഖ […]
Read more

വീട്ടുടമസ്ഥനും കുടുംബവും ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി വീട്ടിൽ കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുടമസ്ഥനും കുടുംബവും ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി വീട്ടിൽ കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്തു വീട്ടില്‍ കുക്കു എന്ന ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയില്‍ ലിനു (32) എന്നിവരെയാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വിഷക്കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ 9 ദിവസത്തെ കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കാരിക്കുഴി കുമ്പിച്ചൽ കടവ് സ്വദേശി മോഹനന്‍കാണി അടക്കം ആറംഗ സംഘം വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം […]
Read more

ഇലക്ട്രിക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: അമ്പലവയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെ അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേര്‍ന്ന് രണ്ട് യുവാക്കളെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix