Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

തെരുവുനായ ആക്രമണം; അസാധാരണ നീക്കവുമായി സുപ്രീംകോടതി

ദില്ലി: തെരുവുനായ വിഷയത്തിൽ വിമർശനവുമായി സുപ്രീംകോടതി. തെരുവുനായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്. സർക്കാരുകളുടെ നിസംഗതയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി കടുത്ത നടപടിയാണ് സ്വീകരിച്ചത്. ദില്ലി […]
Read more

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ മേഖലയില്‍ 7.3 ശതമാനം മാത്രം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ഈ മികച്ച പ്രകടനം. കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ 6.45 ശതമാനത്തില്‍ നിന്ന് 6.83 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളര്‍ച്ച കൈവരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ്, 48 ശതമാനം […]
Read more

പി ആർ ഇല്ലാത്തതുകൊണ്ടോ ആര്യൻ പുറത്തായത്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ എൺപത്തിയഞ്ചാം ദിവസം വീണ്ടും ഒരു എവിക്ഷൻ കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ പുറത്തായത് ആര്യൻ കതൂരിയയാണ്. ആര്യനായിരുന്നില്ല പുറത്താകേണ്ടിയിരുന്നതെന്നാണ് ഞായാറാഴ്ച എപ്പിസോഡിന്റെ ടെലികാസ്റ്റ് സംഭവിച്ചശേഷം ഏറ്റവും കൂടുതൽ വന്ന പ്രതികരണങ്ങൾ. ഈ സീസണിന്റെ ഒന്നാം ദിവസം മുതൽ ഏറ്റവും ആക്ടീവായി ടാസ്ക്കുകളിലും ഹൗസിലും നിന്ന മത്സരാർത്ഥി ആര്യനാണ്. ഈ ‌സീസണിൽ കപ്പ് തൂക്കാൻ സാധ്യതയുണ്ടായിരുന്ന മത്സരാർത്ഥിയാണെന്നും പിആർ കളികളാണ് ആര്യന്റെ പുറത്താകലിന് പിന്നിലെന്നുമുള്ള അഭിപ്രായം പ്രേക്ഷകർക്കുമുണ്ട്. അതേ അഭിപ്രായം തന്നെയാണ് ആര്യന്റെ […]
Read more

വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; ദുരൂഹതയെന്നാരോപിച്ച് ബന്ധുക്കൾ

കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയവുമായി ബന്ധുക്കൾ. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. 10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയിൽ എത്തിച്ചത്. ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ സുഹൃത്തിന്റെ കാർ‌ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് […]
Read more

ദിലീപിന് ഇന്ന് 57ാം ജന്മദിനം; ലോകത്തിൽ ആച്ഛനോളം വലുത് മറ്റൊന്നുമില്ലെന്ന് മീനാക്ഷി

ഇന്ന് മലയാള സിനിമയിലെ പ്രിയനായകൻ ദിലീപിന്റെ പിറന്നാൾ ദിനം. ആരാധകർക്കും മലയാള സിനിമാപ്രേമികൾക്കും ഒരുപാട് പ്രത്യേകമായ ദിനം തന്നെയാണ് ഇത്. മകളായ മീനാക്ഷി ദിലീപ് പങ്കുവച്ച പിറന്നാൾ പോസ്റ്റാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാന ആകർഷണം. കുറെ നാളുകൾക്കു ശേഷം അവർ അച്ഛനോട് അടുപ്പമുള്ള ഒരു മനോഹരമായ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അതോടൊപ്പം അച്ഛന്റെ പുതിയ ചിത്രം ഭാ ഭാ ബാ (Bha Bha Ba)” യെ കുറിച്ചുള്ള ചില വിശേഷങ്ങളും അവർ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. മീനാക്ഷിക്ക് അച്ഛനോടുള്ള […]
Read more

ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം…ഓർമകളിൽ വയലാർ

പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു. വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാറിന്റെ ജന്മവാർഷികമാണിന്ന്. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകർ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള […]
Read more

ഞെട്ടിക്കാനൊരുങ്ങി ആർ മാധവൻ; ‘ജിഡിഎന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പോസ്റ്ററിൽ ജി.ഡി നായിഡുവിൻ്റെ വേഷത്തിലുള്ള മാധവനെ കാണാം. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിന് 2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ […]
Read more

അടിമാലി മണ്ണിടിച്ചിൽ; കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടൻ താൽക്കാലികമായി പുനരധിവസിപ്പിക്കും. കൂമ്പൻപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. ജിയോളജി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ മണ്ണടിപ്പാണ് അപകടത്തിന് […]
Read more

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. ഇക്കഴിഞ്ഞ 19 നാണ് സുഗുണേശ്വരൻ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. എട്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

ജോൺ പോൾ ജോർജിൻറെ സംവിധാനത്തിൽ ആശാൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആശാൻ’. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂ‍ർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix