Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഡാര്‍ക് ഹൊറര്‍ ത്രില്ലറുമായി ‘ആമോസ് അലക്സാണ്ടര്‍’ ടീസര്‍ പുറത്ത്

ഞെട്ടിക്കുന്ന ദുരൂഹതകളുമായി ‘ആമോസ് അലക്സാണ്ടറിന്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ചിത്രം നവാഗതനായ അജയ് ഷാജിയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് ത്രില്ലറാണ് സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. ‌ ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി എത്തുന്നത്. വ്യത്യസ്ത വേഷത്തിലും രൂപത്തിലുമാണ് ജാഫർ ഇടുക്കി ചിത്രത്തിലെത്തുന്നത്. അജു വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം തമിഴ്നാട്, കർണാടക, […]
Read more

ഹനു രാഘവപുടിയുടെ സംവിധാനത്തിൽ “ഫൗസി” ടൈറ്റിൽ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ […]
Read more

യുവതിയെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) ഒളിവിലാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട് . ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ […]
Read more

വാഗ്ദാനങ്ങളായി വീട്, ബ്യൂട്ടി പാർലർ; പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തി […]
Read more

സംസ്ഥാനത്ത് സ്വർണ വില താഴേക്ക്; ഇന്ന് പവന് കുറഞ്ഞത് 600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല […]
Read more

കേന്ദ്ര കഥാപാത്രങ്ങളായി ജിന്റോയും ഡോ. രജിത് കുമാറും; ‘സ്വപ്‍നസുന്ദരി’ ട്രെയ്‍ലര്‍ പുറത്ത്

ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്ത്. ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്. 1.38 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സലാം ബി ടി, സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് ആണ് സംവിധാനം […]
Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച ഡിവൈഎസ്പിയോട് വിശദീകരണം തേടി ജില്ലാ പൊലീസ് മേധാവി

പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ് പി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും. ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെതിരെ 11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നർത്തും.
Read more

മിറാഷിൽ കാലിടറിയോ ജിത്തുവിന്

മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ പ്രധാനിയാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് ഏറ്റവും നല്ല ചില ത്രില്ലറുകൾ സമ്മാനിച്ച ഫിലിംമേക്കർ കൂടിയാണ് അദ്ദേഹം. കോമഡി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ജീത്തുവിൽ നിന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ലക്ഷണമൊത്ത ക്രൈം ത്രില്ലർ, ഡ്രാമ സിനിമകൾ തന്നെയാണ്. എന്നാൽ, ഈ കഴിവ് ദൃശ്യം സിനിമകളുടെ ശില്പിയ്ക്ക് നഷ്ടമാവുകയാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകരിപ്പോൾ. അതിന് കാരണം, അടുത്തിടെ പുറത്തിറങ്ങിയ […]
Read more

ഗൗതം രവീന്ദ്രന്റെ സംവിധാനത്തിൽ ‘കനോലി ബാൻഡ് സെറ്റ്’; ഒക്ടോബർ 24 ന്

റോഷൻ ചന്ദ്ര, ലിഷ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കനോലി ബാൻഡ് സെറ്റ്. ചിത്രം ഒക്ടോബർ 24 ന് പ്രദർശനത്തിനെത്തും. കുമാർ സുനിൽ, സാജു കൊടിയൻ, മേഘനാഥൻ, എൻ ആർ രജീഷ്, സതീഷ് കലാഭവൻ, റിഷി സുരേഷ്, സുന്ദർ പാണ്ഡ്യൻ, അജയഘോഷ് എൻ ഡി, കമൽ മോഹൻ, വിജയൻ വി നായർ, ജാനകി കോവിൽതോട്ടം തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി […]
Read more

അൽത്താഫ് സലീമിന് ജന്മദിനാശംസകളുമായി ടീം ‘ഇന്നസെന്‍റ് ‘; ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയുടെ സ്പെഷൽ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നായകനായെത്തുന്ന അൽത്താഫ് സലീമിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രമായാണ് അൽത്താഫ് എത്തുന്നത്. നവംബർ 7-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix