Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

വേറിട്ട പ്രമോഷനുമായി പ്രൊമോഷനുമായി റോഷന്‍ മാത്യു, സെറിന്‍ ഷിഹാബ് ചിത്രം ‘ഇത്തിരിനേരം’

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ… നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും ഉണ്ണിക്കും, റോസിനും ജാക്കിനും, ജാനുവിനും റാമിനും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു… പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് ഇത്തിരി നേരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും റോസും ജാക്കും ഗാഥയുമൊക്കെ. കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ട പ്രണയങ്ങൾക്കും ഒരേ വേദനയാണ്. […]
Read more

അനധികൃത കാലിക്കടത്ത്; മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്

മംഗളൂരു: കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ കേസിൽ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട് സ്വദേശി അബ്ദുല്ല (40) യെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനിട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഓടിച്ചുപോകുകയായിരുന്നു. പത്തു കിലോമീറ്ററോളം പിന്തുടർന്ന പൊലീസിന്റെ വാഹനത്തിൽ മിനി ട്രക്ക് ഇടിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുല്ലയുടെ കാലിൽ വെടിയേറ്റത്. […]
Read more

700 കോടി ക്ലബ്ബും പിന്നിട്ട് ഋഷഭ് ഷെട്ടി; കാന്താര ചാപ്റ്റർ 1 ഇം​ഗ്ലീഷ് റിലീസ് തീയതി പ്രഖ്യാപിച്ചു

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും തിളങ്ങിയ കാന്താര ചാപ്റ്റർ 1ന്റെ ഇം​ഗ്ലീഷ് വെർഷൻ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബർ 31 തിയറ്ററുകളിൽ എത്തും. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. അതേസമയം, തിയറ്ററുകളിൽ വൻ പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 747 കോടിയാണ് പത്തൊൻപത് ദിവസം കൊണ്ട് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അനുഭവമാണ് ഋഷഭ് ഷെട്ടി കാന്താരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരസുന്ദരി രുക്മണി […]
Read more

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇതോടെ സ്വർണവില 93,000 ന് താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു […]
Read more

ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍റെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്. ഏറെ […]
Read more

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് വ്യാഴാഴ്ച രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് […]
Read more

രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം […]
Read more

കേന്ദ്ര മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വയോധികൻ എടുത്ത് ചാടി; തള്ളിമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. നിവേദനം നൽകാനാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ അപേക്ഷിച്ചു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെച്ചിയ […]
Read more

യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ […]
Read more

‘എത്ര നല്ല വെള്ളപൂശൽ, ഇൻബോക്സിൽ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്’; അജ്മലിനെതിരെ തെളിവുകളുമായി റോഷ്‌ന ആൻ റോയ്

കുറച്ച് ദിവസങ്ങളായി അജ്മൽ അമീറിന്റേതെന്ന പേരിൽ സ്ത്രീകളുമായുള്ള സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും, വീഡിയോ കോൾ റെക്കോർഡിങ്ങുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇതെല്ലാം എ.ഐ നിർമ്മിതവുമാണെന്ന വാദവുമായി അജ്മലു൦ രംഗത്തെത്തിയിരുന്നു. എന്നാൽ സ്ത്രീകളടക്കം, നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അജ്മലിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി റോഷ്‌ന ആൻ റോയ്. ‘എത്ര നല്ല വെള്ളപൂശൽ, ചുമ്മാ ഇൻബോക്സ് നോക്കിയപ്പോ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്’ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റോഷ്‌ന കുറിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix