Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

700 കോടി ക്ലബ്ബും പിന്നിട്ട് ഋഷഭ് ഷെട്ടി; കാന്താര ചാപ്റ്റർ 1 ഇം​ഗ്ലീഷ് റിലീസ് തീയതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും തിളങ്ങിയ കാന്താര ചാപ്റ്റർ 1ന്റെ ഇം​ഗ്ലീഷ് വെർഷൻ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബർ 31 തിയറ്ററുകളിൽ എത്തും. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. അതേസമയം, തിയറ്ററുകളിൽ വൻ പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 747 കോടിയാണ് പത്തൊൻപത് ദിവസം കൊണ്ട് കാന്താര നേടിയിരിക്കുന്നത്.

ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അനുഭവമാണ് ഋഷഭ് ഷെട്ടി കാന്താരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്.

മനോഹരമായ വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ് ആണ്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1ൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.

Recent News

Advertisement
WhiteswanTV Footer