Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ലോക ചാപ്റ്റർ 1ലെ ‘നീയേ പുഞ്ചിരി..’ വീഡിയോ ​ഗാനം പുറത്ത്

മലയാള സിനിമയിൽ പുത്തൻ ചരിത്രം സൃഷ്ടിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയിലെ പുതിയ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘ചിറാ പുഞ്ചി ഈ മഴയത്ത്’ എന്ന ​ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാൻ ഷാ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ‘നീയേ പുഞ്ചിരി..’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സുഹൈൽ കോയ ആണ് ഗാനത്തിന്റെ രചന. ഇം​ഗ്ലീഷ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത് റയാൻ ആണ്. ഇതിനോടകം തന്നെ ഈ ​ഗാനം മലയാളികളുടെ പ്രിയങ്കരമായി കഴിഞ്ഞു. ഓഗസ്റ്റ് […]
Read more

മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ ‘കറക്കം’

ഏറ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി ടി-സീരീസുമായി ആദ്യമായി ഒന്നിച്ച് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ്. ദേശീയ തലത്തിൽ മികച്ച കഥകളും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തുടക്കമിടുകയാണ്. ചിത്രത്തിൻ്റെ തീം മ്യൂസിക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കറക്കത്തിന്റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞൻ സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന […]
Read more

പുത്തൻ ട്രെൻഡുമായി പോഞ്ഞിക്കരയും കൂട്ടരും; 23 വർഷങ്ങൾക്ക് ശേഷം കല്യാണരാമൻ റീ- റിലീസിന്

സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി […]
Read more

കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം […]
Read more

‘അന്ന് അച്ഛനറിയാതെ പെന്‍ഡ്രൈവ് സ്‌കൂളില്‍ കൊണ്ടുപോയി, തിരിച്ചെത്തിയപ്പോള്‍ നല്ല അടി കിട്ടി’ – മനസ്സുതുറന്ന് ധ്രുവ്

അച്ഛനും നടനുമായ വിക്രമിന്റെ കൈയില്‍നിന്ന് അടി കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. ഐ എന്ന ചിത്രത്തിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് അത് താന്‍ പെന്‍ഡ്രൈവിലാക്കി സ്‌കൂളില് കൊണ്ടുപോയെന്നും ഇതറിഞ്ഞാണ് അച്ഛന്‍ തന്നെ തല്ലിയതെന്നും ധ്രുവ് പറയുന്നു. പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷണുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്രുവ്. ‘ജീവിതത്തില്‍ ഇതുവെ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന്‍ എന്ന തല്ലിയിട്ടുള്ളത്. ഐയിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന പാട്ട് ഷൂട്ടിങ്ങിന് മുമ്പ് അവര്‍ […]
Read more

താൻ ഒന്നും അറിയണ്ട,​ താമസസൗകര്യം ഒരുക്കിത്തരാം; വിവാ​ദങ്ങളിൽ പ്രതികരിച്ച് അജ്മൽ

പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ നടനാണ് അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം അജ്മൽ അമീർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയും വീഡിയോ കോൾ ദൃശ്യങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവാക്കുന്നത്. എന്റെ കാസറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോളിന്റെ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും പുറത്ത് വിട്ടിരിക്കുന്നത്. ന‌ടൻ സെക്സ് ചാറ്റ് ചെയ്തെന്നാണ് ആ വീഡിയോ പുറത്ത് വന്നതിൽ നിന്നും സമൂഹത്തിൽ പ്രചരിക്കുന്ന വാദം. […]
Read more

ബസും ട്രക്കും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം; ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നു

തൃശ്ശൂര്‍: ഒരേസമയം ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള 20 വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യാവുന്നവിധം സംസ്ഥാനത്ത് 12 വൈദ്യുതി ഹബ്ബുകള്‍ വരുന്നു. ഹൈവേകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത് കെഎസ്ഇബിയെയാണ്. ചാര്‍ജിങ് സ്റ്റേഷനുകളുടെ വികസനത്തിന് 155 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ഇബി സമര്‍പ്പിച്ചിട്ടുള്ളത്. 130 അത്യാധുനിക ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നൂറ് ശതമാനം കേന്ദ്ര സഹായധനം ലഭ്യമാക്കുന്ന പദ്ധതിയില്‍ ആദ്യ പരിഗണന വൈദ്യുതി […]
Read more

വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു

കോയമ്പത്തൂർ: സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണ് മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു. ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റിൽ കയറി 10 മിനിറ്റിനകം എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, […]
Read more

ആസിഫ് അലിയുടെ മിറാഷ് ഒടിടിയില്‍; സ്‍ട്രീമിംഗ് ആരംഭിച്ചു

ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മിറാഷ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒടിടിയിലും മിറാഷ് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സോണിലിവിലൂടെയാണ് മിറാഷ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാൻ, […]
Read more

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

പെരുവല്ലൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സമൂഹവിരുദ്ധര്‍ തകര്‍ത്തു. മുല്ലശ്ശേരി രണ്ടാംവാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നേതാജി റോഡിന്റെ ശിലാഫലകമാണ് രാത്രിയില്‍ തകര്‍ത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം നാട്ടുകാര്‍ കണ്ടത്. തകര്‍ത്ത ഫലകത്തിന് മുകളില്‍ പുഷ്പചക്രം വെച്ച നിലയിലായിരുന്നു. സമൂഹവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പോലീസില്‍ പരാതി നല്‍കിയതായി വാര്‍ഡ് അംഗം ടി.ജി. പ്രവീണ്‍, സുനില്‍കുമാര്‍ അപ്പു എന്നിവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix