Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ലോറി ഡ്രൈവർമാരെ ലൈൻ ട്രാഫിക്ക് പഠിപ്പിക്കാൻ MVD, പ്രത്യേക പരിശീലന ക്ലാസ് വരുന്നു

തിരുവനന്തപുരം: ദേശീയപാതാനിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുന്നു. വകുപ്പിന്റെ ഡ്രൈവർ പരിശീലനകേന്ദ്രങ്ങളിൽ ലോറി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്‌നർ ഡ്രൈവർമാർക്കാകും മുൻഗണന നൽകുക. ദേശീയപാതാനിർമാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കണ്ടെയ്‌നർ ഗതാഗതം വർധിക്കും. വലിയ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ സ്പീഡ് ട്രാക്കിൽ പോകുന്നതും സിഗ്നൽ നൽകാതെ ലൈൻ മാറ്റുന്നതും അപകടത്തിനിടയാക്കും. പുതിയ തലമുറ ആറുവരി ദേശീയപാതകളിലെ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈൻ […]
Read more

സംസ്ഥാനത്ത് 5 ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച (19/10/2025) മുതൽ വ്യാഴാഴ്ച 23/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ […]
Read more

ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് (41) ആണ് മരിച്ചത്. തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക് തെന്നി മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെട്ടുകടവ് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവ൦; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ് […]
Read more

മലയാളത്തിന്റെ ‘ശ്രീ’ മാഞ്ഞിട്ട് 19 വർഷങ്ങൾ

‘എന്റെ മോളല്ലേ, ഇങ്ങ് തന്നേര് ഞാൻ നോക്കിക്കോളാം അവളെ പൊന്നുപോലെ’. അനിയത്തിപ്രാവിന്റെ ക്ലെെമാക്സിൽ ഫാസിൽ എഴുതിയ വാക്കുകൾ അതിഭാവുകത്വമില്ലാതെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച് നമ്മുടെയൊക്കെ ഹൃദയംതൊട്ട നടി ശ്രീവിദ്യ വിട പറഞ്ഞിട്ട് 19 വർഷങ്ങൾ തികയുകയാണ്. ശ്രീവിദ്യ, പേരുപോലെ തന്നെ മലയാളത്തിന്റെ ശ്രീയായി നിറഞ്ഞ പതിറ്റാണ്ടുകൾ. ജൻമം കൊണ്ട് മാതൃഭാഷ തമിഴാണെങ്കിലും മലയാളിയെക്കാൾ നന്നായി മലയാളത്തെ സ്നേഹിച്ച ജീവിതം. നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുകളും മാത്രമായിരുന്നു ആ ജീവിതത്തിൽ ഉടനീളം അവരെ പിന്തുടർന്നത്. പക്ഷേ അവിടെയൊന്നും തളരാതെ […]
Read more

സിനിമ സ്‌റ്റൈലില്‍ ഭാരതപ്പുഴയോരത്ത് ആത്മഹത്യ നാടകവുമായി ഹുനാനി സിറാജ്; ഒടുവിൽ ബംഗളൂരുവില്‍ ജീവനോടെ കണ്ടെത്തി

ഷൊർണൂർ: ‘പുലിവാൽ കല്യാണവും പഞ്ചാബി ഹൗസും കൂടിക്കലർന്ന സീനുകൾക്കൊടുവിൽ’, പുഴയിൽ ചാടി മരിച്ചെന്നു കരുതിയയാളെ ഷൊർണൂർ പൊലീസ് കണ്ടെത്തി. റബർ ബാൻഡ് ബിസിനസുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ നിന്നു ഷൊർണൂരിലെത്തി കാണാതായ ഹുനാനി സിറാജ് അഹമ്മദ് ഭായിയെയാണ് (39) ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ബെംഗളൂരുവിൽ നിന്നു കണ്ടെത്തിയത്. സെപ്റ്റംബർ 17നാണ് ഹുനാനി ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം ലോഡ്ജിൽ മുറിയെടുത്തത്. നാട്ടിലെ ബിസിനസ് തകർന്ന് ഏതാണ്ട് 50 ലക്ഷത്തോളം രൂപ പലർക്കായി ബാധ്യതയുണ്ടായിരുന്നു. പറഞ്ഞ അവധിയും കഴിഞ്ഞതിനാൽ […]
Read more

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചു. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
Read more

പാട്ടുപാടി നൃത്തം ചെയ്ത് മോഹൻലാലും പ്രകാശ് വർമയും

ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്ത് നടൻ മോഹൻലാലും പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമയും. ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് പാടി നൃത്തം ചെയ്യുന്നത്. ‘തുടരും’ സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിലേതാണ് വിഡിയോ. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സകലകലാവല്ലഭൻ ആണ് മോഹൻലാൽ എന്നാണ് പലരും പറയുന്നത്. ‘അടിപൊളി’, ‘സൂപ്പർ’, ‘65 വെറും നമ്പർ ആണെന്ന് […]
Read more

ഇടുക്കിയിൽ ശക്തമായ മഴ; മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കുമളിയിൽ രാത്രിയിൽ പെയ്തത് കനത്ത മഴ. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം.തോമസ് (തങ്കച്ചൻ–66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു അപകടം നടന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ, റോഡിൽ മണ്ണും കല്ലും കിടക്കുന്നതു കാണാതെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, […]
Read more

സ്കൂൾ സന്ദർശിക്കാതെ മടങ്ങി സുരേഷ് ഗോപി; വിദ്യാർഥികളുടെ കാത്തിരിപ്പ് പാഴായി

തൃശ്ശൂർ: വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിൽ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി സ്കൂൾ സന്ദർശിക്കാതെ മടങ്ങിപ്പോയി. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലാണ് കാത്തുനിന്നവരെ നിരാശരാക്കി മന്ത്രി പോയത്. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ്‌ ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് റോഡുദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്നു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix