Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അടുത്തമാസം 5 മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് […]
Read more

നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവിന്‍റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Read more

‘തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നില്ലേ’: ആരോഗ്യനില പൂർവസ്ഥിതിയിലായെന്ന് ഹനുമാൻകൈൻഡ്

ആരോഗ്യ നില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും അറിയിച്ച് മലയാളി റാപ്പർ ഹനുമാൻകൈൻഡ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം പങ്കുവച്ചത്. ‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും ‌പഴയതുപോലെയാക്കണം. നിങ്ങളിൽ പലരും എന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എല്ലാവര്‍ക്കും നന്ദി. ഒരുപാട്, ഒരുപാട് സ്നേഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക’, ഹനുമാൻകൈൻഡ് കുറിച്ചു. […]
Read more

പോക്കറ്റുകളിൽ ഒതുങ്ങുമോ?; ട്രയംഫ് ബൈക്കുകളുടെ വിലയിൽ പുതിയ മാറ്റം

ട്രയംഫ് മോട്ടോർസൈക്കിൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. കമ്പനി അടുത്തിടെ നിരവധി മോട്ടോർസൈക്കിളുകളുടെ വില പരിഷ്കരിച്ചു. ജിഎസ്ടി മാറ്റങ്ങളെത്തുടർന്ന്, പുതുക്കിയ വിലകൾ ട്രയംഫ് നിരയിലുടനീളം 1.58 ലക്ഷം വരെ വലിയ വില വർദ്ധനവിന് കാരണമായി. ഇന്ത്യൻ വിപണിയിലെ 400 സിസി മോഡലുകളായ സ്‌ക്രാംബ്ലർ 400X, ത്രക്സ്റ്റൺ 400 എന്നിവയുടെ വില കമ്പനി കൂട്ടിയിട്ടില്ല. ജനപ്രിയ സ്പീഡ് 400, സ്പീഡ് T4 എന്നിവയുടെ വില അടുത്തിടെ കുറച്ചിരുന്നു, എന്നാൽ ബാക്കിയുള്ള പോർട്ട്‌ഫോളിയോയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. […]
Read more

മകളുടെ വിവാഹത്തിനായി മാറ്റിവച്ച സ്വർണവും പണവുമായി അച്ഛൻ ഒളിച്ചോടി

കൊച്ചി: വെങ്ങോലയിൽ മകളുടെ വിവാഹത്തിനായി സ്വരൂപിച്ച സ്വർണവും പണവുമായി അച്ഛൻ വീടുവിട്ടുപോയതായി പരാതി. അടുത്ത മാസം നടക്കേണ്ട മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് അച്ഛൻ വീട്ടിൽ നിന്ന് പോയത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവുമായാണ് അച്ഛൻ വീട് വിട്ട് പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. വിവാഹത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. വീട്ടിൽ നിന്ന് പോയ ഇയാൾ കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണുളളത്. സ്വർണ്ണവും പണവുമായി 5 ലക്ഷം രൂപയാണ് ഇയാൾ […]
Read more

ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി; യുവാവ് പിടിയിൽ

തിരുവനന്തപുരം: ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി രതീഷി (37) നെയാണ് തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. തിരുനെൽവേലി സ്വദേശിയായ സെന്തിൽകുമാർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ബൈപ്പാസ് മേഖലയിലാണ് രാത്രികാലത്ത് ലോറികൾ തടഞ്ഞ് ഇയാൾ പരിശോധനകൾ നടത്തിയിരുന്നത്. മുൻപ് പാറശാല ആർ ടി ഒ ഓഫീസിൽ താത്‌കാലിക ജീവനക്കാരനായിരുന്നു രതീഷ്. വിഴിഞ്ഞം തുറമുഖത്തേക്കു വരുന്ന ലോറികളിലടക്കം ഇയാൾ ആർ ടി ഒ […]
Read more

‘ദില്ലിയിൽ ചിലയാളുകൾ നെഞ്ചത്ത് നോക്കിയാണ് സംസാരിച്ചിരുന്നത്..’: മനസ്സുതുറന്ന് എസ്തർ അനിൽ

ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. സിനിമയോടൊപ്പം തന്നെ പഠനത്തിലും മികവ് തെളിയിച്ച എസ്തർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഇപ്പോൾ. നിരവധി യാത്രകൾ ചെയ്തിട്ടുള്ള എസ്തർ, ദില്ലിയിൽ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ. ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയായിരുന്നില്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് എന്നാണ് എസ്തർ പറയുന്നത്. “ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ദില്ലിയിൽ പോകാനായിരുന്നു. അവിടെയും ഒരു മാസം […]
Read more

പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഗർഭിണിയാക്കിയ സംഭവം; 27കാരന് 50 വർഷം കഠിന തടവ്

തൃശൂർ: 17 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ 27കാരന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്‌ജ്‌ എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ സി കെ രാജേഷ് കേസ് രജിസ്റ്റർ […]
Read more

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ; ഒപ്പം ഫക്രുദ്ദീൻ അലിയും

തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തിയിട്ടുണ്ട്. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ വേദിയിൽ പറഞ്ഞു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പ്രശംസിച്ചു. നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും […]
Read more

മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി

മപുറ്റൊ: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, രണ്ട് പേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഞ്ച് പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഇലക്ട്രോ-ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix