Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മപുറ്റൊ: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, രണ്ട് പേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഞ്ച് പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.

ഇലക്ട്രോ-ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, ഏബിള്‍ സീമാന്‍ മുബീന്‍ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദന്‍ സിംഗ് എന്നിവരെയാണ് കാണാതായത്. സെക്കന്‍ഡ് ഓഫീസര്‍ അങ്കിത് കുമാര്‍, തേര്‍ഡ് ഓഫീസര്‍ ശ്രീരാഗ് തയ്യില്‍ പുറപ്പൊടി, പമ്പ്മാന്‍ സുനില്‍കുമാര്‍ ടാന്‍ഡേല്‍, ഓയിലര്‍ അസിം മുക്കാടം, ഏബിള്‍ സീമാന്‍ നരേന്ദ്ര ബെഹറ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഓര്‍ഡിനറി സീമാന്‍ റൂബന്‍ രായര്‍, ഓര്‍ഡിനറി സീമാന്‍ മോഹന്‍ സിംഗ് ശെഖാവത്ത് എന്നിവരെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവര്‍ ചികിത്സയിലാണ് എന്നാണ് വിവരം.

പ്രാദേശികസമയം ഒക്ടോബര്‍ 16-ന് രാവിലെ, എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കോര്‍പ്പിയോ മറൈന്‍ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നത്. ഒരു ലോഞ്ച് ബോട്ടില്‍, കപ്പലില്‍ പുതുതായി ജോലിക്ക് പ്രവേശിക്കുന്ന 12 ഇന്ത്യന്‍ ജീവനക്കാരെ എത്തിക്കുന്നതിനിടെ കപ്പലിന്റെ സമീപത്ത് വെച്ച് ബോട്ട് അപ്രതീക്ഷിതമായി മറിയുകയായിരുന്നു.

മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലാണിത്. അതിനാല്‍ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വിവരം മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്‌ട്രേഷനെ ഔദ്യോഗികമായി അറിയിച്ചു. എന്തുകൊണ്ടാണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമല്ല. അപകട സമയത്ത് തെളിഞ്ഞ, ശാന്തമായ കാലാവസ്ഥയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഇന്ത്യയുമായി പങ്കുവെക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ മാര്‍ഷല്‍ ദ്വീപുകളുടെ മാരിടൈം അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer