Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലന്‍ ദ് ഓര്‍ റോഡ്രിക്ക്, പ്രതിഷേധവുമായി റയല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ റോഡ്രി അര്‍ഹനായി. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രി ജോതാവായത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും ദേശീയ ടീമിനായും നടത്തിയ മികച്ച പ്രകടനമാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പരമോന്നത പുരസ്‌കാരത്തിന് റോഡ്രിയെ അര്‍ഹനാക്കിയത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാര്‍സിലോനയുടെ അയ്റ്റാന ബോണ്‍മറ്റി ഇത്തവണയും സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നിലനിര്‍ത്തി.

ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇടം പിടിക്കാതെ പോയ ഇത്തവണത്തെ പുരസ്‌കാര പട്ടികയില്‍ യുവ താരങ്ങളായിരുന്നു കൂടുതല്‍. അതില്‍ ബ്രസീലിന്റെ കൗമാരതാരം വിനീഷ്യസ് ജൂനിയര്‍ പുരസ്‌കാരം നേടുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെയും റയലിന്റെയും പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇതില്‍ പ്രതിഷേധിച്ച് റയല്‍ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചു. മികച്ച ക്ലബ്ബിനും പരിശീലകനും സ്‌ട്രൈക്കര്‍ക്കുമുള്ള പുരസ്‌കാരം റയലിനാണ് ലഭിച്ചതെങ്കിലും അവരാരും അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയില്ല.

ഇരുപത്തെട്ടുകാരനായ റോഡ്രി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെന്ന നിലയില്‍ സ്‌പെയിനെ യൂറോകപ്പ് ജേതാക്കളാക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരവും റോഡ്രിയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ നാലാം കിരീടം നേടുന്നതിലും റോഡ്രിയുടെ പങ്ക് വലുതായിരുന്നു.

അതേസമയം, തനിക്ക് പുരസ്‌കാരം ലഭിക്കാതെ പോയത് വര്‍ണവിവേചനത്തിനെതിരായ തന്റെ നിലപാടുകള്‍ കൊണ്ടാണെന്ന് വിനീഷ്യസ് പ്രതികരിച്ചു. പുരസ്‌കാര ചടങ്ങിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് വിനീഷ്യസ് പ്രതികരിച്ചത്. വേണ്ടിവന്നാല്‍ ഇനിയും പത്തിരട്ടി തവണ താന്‍ അത്തരം പോരാട്ടം നടത്തുമെന്നും താരം വ്യക്തമാക്കി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer