Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒത്തിരി ശ്രദ്ധ നേടി ‘ഇത്തിരി നേരത്തി’ലെ നീയൊരിക്കല്‍ എന്ന ഗാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ‘നീയൊരിക്കല്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം പകര്‍ന്നിരിക്കുന്നത് ബേസില്‍.സി.ജെ ആണ്. പഴയപാട്ടുകളുടെ രീതിയിൽ ഒരുക്കിയിരിക്കുന്ന ഗാനം വിശ്വജിത്തും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത്തിരി നേരമല്ല, ഒത്തിരി നേരമായി ഇവിടെ’ എന്നാണ് ഒരാൾ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്. ബേസിലിന്റെ മനോഹരമായ വരികൾക്കും പ്രശംസ ലഭിക്കുന്നുണ്ട്.

പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ക്യാമറ: രാകേഷ് ധരൻ, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്‌, സൗണ്ട് ഡിസൈൻ, ലൊക്കേഷന്‍ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി, വിഎഫ്എക്സ്: സുമേഷ് ശിവൻ, കളറിസ്റ്റ്: ശ്രീധർ.വി.ഡി ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ: നിരഞ്ജൻ.ആർ. ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ: ശിവദാസ്.കെ.കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ്.എൽ.ആർ, സ്റ്റിൽസ്: ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം. ഡിസ്ട്രിബ്യൂഷന്‍: ഐസ്‌കേറ്റിങ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ: അപ്പു.എൻ.ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

Recent News

Advertisement
WhiteswanTV Footer