ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂരിൽ ഉണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലെ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ഇവർക്കെതിരെ ആക്രമണം നടന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. 2023 മുതൽ വംശീയ സംഘർഷം തുടരുന്ന ചുരാചന്ദ്പൂർ അതിർത്തിയോട് ചേർന്ന പ്രദേശമാണ് സംഭവം നടന്ന മൊയ്‌രാങ് ട്രോങ്‌ലാവോബി.




