കോഴിക്കോട്: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറ ആനന്ദനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇല്ലത്ത് പ്രേമനും കരുവാന്‍കണ്ടി അസീസിന്റെ വീട്ടില്‍ ഒരുമിച്ച് വോട്ട് അഭ്യര്‍ഥിച്ചെത്തിയത് കൗതുകമായി. രണ്ടു പേരും രണ്ടു വഴികളിലൂടെ എത്തിയപ്പോള്‍ യാദൃശ്ചികമായി സംഗമിക്കുകയായിരുന്നു. ഇരുവരെയും ചായ നല്കി വീട്ടുകാര്‍ സ്വീകരിച്ചു. പരസ്പരം സ്നേഹം പങ്ക്വെച്ച് സ്ഥാനാര്‍ഥികളും ഇരുന്നതോടെ സൗഹൃദത്തിന്റെ ദൃശ്യവിരുന്നായി ഇത് മാറി.






