Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

സുരേഷ് ഗോപി നിരാശന്‍;മന്ത്രിസ്ഥാനം വേണ്ടെന്ന് നിലപാട്

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു. ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്‍കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും […]
Read more

പന്നിയിറച്ചിവില ഇനിയും കൂടും;ആശങ്കയായി ആഫ്രിക്കന്‍ പന്നിപ്പനി

തിരുവനന്തപുരം:സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാന്‍ സാധ്യത.അതിര്‍ത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതല്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്.സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും.എന്നാല്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Read more

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്. മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന. മുന്നാം മോദി സർക്കാരിന് തുടക്കമിട്ട് നരേന്ദ്രമോദിയടക്കമുള്ള 72 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ്‌ ആദ്യ കേന്ദ്ര മന്ത്രി സഭ യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. ചില സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടായേക്കും […]
Read more

പാകിസ്ഥാനെ എറിഞ്ഞിട്ട് ടീം ഇന്ത്യ, ആറ് റൺസിന്‍റെ ആവേശ ജയം

ടി20 ലോകകപ്പിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഇഫ്തീഖര്‍ അഹമ്മദിന്‍റെയും […]
Read more

മോദി 3.0 അധികാരത്തിൽ; 30 ക്യാബിനെറ്റ് മന്ത്രി, 41 സഹമന്ത്രി, കേരളത്തിന് രണ്ട്

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ […]
Read more

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി;നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

കോഴിക്കോട്:നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
Read more

ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം അപ്രതീക്ഷിതം;ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം

സുരേഷ് ഗോപിക്ക് പുറമെ ഒരു നേതാവിനെ കൂടി മോദി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് അതാരായിരിക്കുമെന്ന ചര്‍ച്ചയും സജീവമായി.ആലപ്പുഴയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ബി ജെ പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനായിരിക്കുമോ കേന്ദ്രമന്ത്രി സഭയിലേക്ക് കൊണ്ടുവരിക?കേന്ദ്ര നേതാക്കളുടെ ഗുഡ് ബുക്കില്‍ ഇടം നേടിയ വനിതാ നേതാണ് ശോഭാ സുരേന്ദ്രന്‍.സുരേഷ് ഗോപി ആദ്യഘട്ടത്തില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും, അതിനാല്‍ ആദ്യ രണ്ടുവര്‍ഷം മറ്റൊരു നേതാവ് കേന്ദ്രകമന്ത്രിസഭയിലേക്ക് വരുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന […]
Read more

ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍;ചട്ടവിരുദ്ധമെന്ന് കെ കെ രമ

കണ്ണൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് കുറ്റവാളികള്‍ക്ക് പരോള്‍.ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവര്‍ വെളളിയാഴ്ച പുറത്തിറങ്ങി. ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു.ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരണം. ജയില്‍ ഉപദേശക സമിതി ഇവരുടെ […]
Read more

സംസ്ഥാനത്ത് 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
Read more

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായി മോദി മന്ത്രിസഭയിലേയ്ക്ക്

മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്‍.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജന.സെക്രട്ടറിയുമാണ് ജോര്‍ജ് കുര്യന്‍.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.  കൈസ്ത്രവ വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം നല്‍കി ജോര്‍ജ് കുര്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്.  ക്രിസ്ത്യൻ ന്യൂനപക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer