Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.  ഉത്തര്‍പ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാൽ ശര്‍മ്മ […]
Read more

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും കോണ്‍ഗ്രസും ലീഡ് തുടരുമ്പോള്‍ 16 സീറ്റുകള്‍ നിലനിര്‍ത്തി ബിജെപി തൊട്ടുപിന്നാലെ തന്നെയുണ്ട്. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ അഭിഷേക് ബാനര്‍ജി മുന്നിലാണ്.നിലവില്‍ രാജ്യത്ത് ഇന്‍ഡ്യ സംഖ്യത്തിനാണ് മുന്നേറ്റം.261 സീറ്റില്‍ ഇന്‍ഡ്യ ലീഡില്‍ നില്‍ക്കുമ്പോള്‍ എന്‍ഡിഎ 234 സീറ്റുകളില്‍ പിന്നാലെയുണ്ട്.തപാല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;ഇന്ത്യ മുന്നണി മുന്നില്‍

ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍ എന്‍ഡിഎ തൊട്ടുപിന്നില്‍ തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിലവില്‍ വാരണാസിയില്‍ പിന്നിലാണ്. മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മോദി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ അണിചേര്‍ന്നിരുന്നു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന […]
Read more

എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ ലീഡ് യുഡിഎഫിന്

കോൺ​ഗ്രസിന്റെ കോട്ട എന്നറിയപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫിനാണ് ലീഡ്
Read more

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മ എന്ന സിനിമക്ക് ചെലവൂര്‍ വേണു എഴുതിയ നിരുപണം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Read more

പുതിയ സൈനിക സ്‌കൂള്‍ തുടങ്ങാന്‍ എന്‍എസ്എസ് ഒരുങ്ങുന്നു

സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ പുതിയതായി സൈനിക സ്‌കുള്‍ ആരംഭിക്കാനൊരുങ്ങി എന്‍എസ്എസ്.പട്ടാളച്ചിട്ടയോടെ,രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തില്‍ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.തിരുവനന്തപുരം കരമന നിറമന്‍കരയിലുളള എന്‍.എസ്.എസിന്റെ തന്നെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് സൈനിക സ്‌കുളായി മാറുന്നത്. മിലിട്ടറി സര്‍വ്വീസിലെ അദ്ധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇവിടെ ജോലി നല്‍കുന്നു.രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സമുദായ സംഘടന സൈിക സ്‌കൂള്‍ ആരംഭിക്കുന്നത്.ഈ അദ്ധ്യയന വര്‍ഷം […]
Read more

മനോരമയും പ്രവചിക്കുന്നു കേരളത്തില്‍ യു ഡി എഫ് തരംഗം

കാസര്‍ക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയം നേടുമെന്നും,പാലക്കാട് സി പി എം സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മനോരമ വി എം ആര്‍ എക്സിറ്റ്പോള്‍ സര്‍വ്വേഫലം.ദേശീയ മാധ്യമങ്ങളും മറ്റും കഴിഞ്ഞ ദിവസം നടത്തിയ പ്രവചനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു സര്‍വ്വേഫലമാണ് മനോരമ പുറത്തുവിട്ടിരിക്കുന്നത്.തിരുവനന്തപുരത്ത് ശശി തരൂര്‍ വിയര്‍ത്ത് വിജയിക്കുമെന്നും.രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവരുമെന്നുമാണ് സര്‍വ്വേ ഫലം. കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ […]
Read more

ഒരു കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്;സിഐക്കെതിരെ കേസ്

എറണാകുളം:ഒരു കോടി പത്തുലക്ഷം രുപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സി ഐക്കെതിരെ കേസ്.പൊലീസ് അക്കാദമിയിലെ ട്രെയിനിങ് ഇന്‍സ്‌പെക്ടറായ സി ഐക്കെതിരെയാണ് എറണാകുളം എളമക്കര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.എറണാകുളം ജില്ലാക്കോടതിയുടെ നിര്‍ദേശാനുസരണം ഫെബ്രുവരി 20 ന് കേസേടുത്തിട്ടും നടപടി ഉണ്ടായില്ല.പൊലീസ് അക്കാദമിയിലെ ഉന്നതരും കണ്ണടച്ചു.അമ്പലപ്പുഴ സ്വദേശി എം.ഷൈന്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ട് കേസേടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പൊലീസ് അക്കാദമിയില്‍ ദീര്‍ഘകാലമായി ടെയിനിംഗ് ഇന്‍സ്‌പെക്ടറാ സി ഐയുടെ ഉന്നതബന്ധങ്ങള്‍ കാരണമാണ് സിഐക്കെതിരെ എളമക്കര […]
Read more

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കണ്ണൂരിൽ യെല്ലോ അലർട്ട്; മലയോര മേഖലയിൽ ജാ​ഗ്രത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer