കെജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതിയിൽ എ.എ.പി നടത്തിയ ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം അറസ്റ്റിനുശേഷം കുറഞ്ഞുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) ആരോപണം നിഷേധിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം മാറ്റമില്ലാതെ 65 കിലോഗ്രാമായി തുടരുകയാണെന്ന് ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി തിഹാര്‍ ജയിലില്‍ തുടരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം നാലര കിലോഗ്രാം കുറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും എ.എ.പി. നേതാവുമായ അതിഷിയാണ് എക്‌സിലൂടെ ആരോപിച്ചത്. ജയിലിലെത്തിയ തിങ്കളാഴ്ച അദ്ദേഹത്തിനെ രണ്ട് […]
Read more