Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

സി പി എമ്മിന്റെ അടിത്തറ ശക്തം- ഇടതുപക്ഷത്തിന് തിരിച്ചടിയല്ല, തിരഞ്ഞൈടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം-ഇ പി ജയരാന്‍

തിരുവനന്തപുരം:കേരളത്തിലെ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.ദേശീയതലത്തില്‍ ബി ജെ പിയെ നേരിടുകയെന്ന നയമായിരുന്നു സി പി എം മുന്നോട്ടുവച്ചത്. വോട്ടര്‍മാര്‍ ഇതേ ലക്ഷ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അതാണ് യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണം. സി പി എമ്മിന് എന്തോ സംഭവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ബഹുജനാടിത്തറ തകരുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഉണ്ടായിട്ടില്ല. എല്ലാ […]
Read more

രാഹുല്‍ വയനാടിനോട് വിടപറയും; പ്രിയങ്ക വയനാട്ടിലേക്ക് ?

രണ്ടു സീറ്റുകളില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും രാജിവെക്കും. വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്നുമായിരുന്നു രാഹുല്‍ മത്സരിച്ചത്. റായ്ബറേലി ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ ആത്മബന്ധമുള്ള മണ്ഡലമാണ്. കാല്‍നൂറ്റാണ്ടുകളോളം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു റായ്ബറേലി. സോണിയാ ഗാന്ധി രാജ്യസഭാംഗമായതോടെ ഒഴിവുവന്ന റായ്ബറേലിയില്‍ രാഹുലാണോ അതോ പ്രിയങ്കയാണോ എന്ന ചര്‍ച്ച തീരുമാനമാവാതെ നീണ്ടു.വയനാട് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുമോ അതോ രാഹുലിന്റെ പഴയ സീറ്റായ […]
Read more

കേരളത്തില്‍ നിന്ന് 18-ാം ലോക്‌സഭയിലേക്ക് സ്ത്രീ പ്രാതിനിധ്യം പൂജ്യം

രാജ്യത്ത് തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചിരിക്കുന്നു.വിജയിച്ചവര്‍ ആഹ്ലാദത്തിലാണ്.പരാജയപ്പെട്ടവര്‍ പരസ്പരം പഴിച്ചും പരാജയകാരണങ്ങള്‍ തിരക്കിയും നല്ല തിരക്കിലുമാണ്.എന്നാല്‍ വോട്ടുനല്‍കി എല്ലാവരേയും വിജയിപ്പിച്ച വനിതകള്‍ കേരളത്തില്‍ വട്ടപൂജ്യമായതിന്റെ ചരിത്രമാണ് ഇവിടെ പരിശോധിക്കുന്നത്. ഭക്ഷണമുണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തതിന് ശേഷം ഒരു തരിപോലും പാത്രത്തില്‍ ശേഷിച്ചില്ലെങ്കിലും ഊണ് കഴിച്ചവരുടെ സംതൃപ്തിയാണല്ലോ എല്ലാ വീട്ടമ്മമാരുടേയും സംതൃപ്തി.കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം അതുപോലൊരു കഥയാണ്.പാര്‍ലമെന്റിലേയ്ക്ക് അയക്കാന്‍ ഒരു വനിത പോലുമില്ലാതെ കേരളത്തിലെ എല്ലാ മുന്നണികളും ഒരുപോലെ മാതൃകകാട്ടി. എല്ലാ കക്ഷികളും ചേര്‍ന്ന് കേരളത്തില്‍ ഒമ്പത് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നല്ലോ. […]
Read more

തൃശ്ശൂരില്‍ മുരളിയെ തോല്‍പ്പിച്ചത് പ്രതാപന്‍ തന്നെ

കേരളത്തിലെ കോണ്‍ഗ്രസിന്റെ അശ്വാമേധമാണ് കെ മുരളീധരന്‍.കോണ്‍ഗ്രസിന് ബാലികേറാ മലയായി തോന്നുന്ന പല മണ്ഡലങ്ങളിലും പല സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുമ്പോഴും മത്സരിക്കാന്‍ തയ്യാറായി പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയിട്ടുളള നേതാവാണ് ശ്രീ കെ മുരളീധരന്‍.അദ്ദേഹത്തിന്റെ ജനകീയ സ്വീകാര്യത എന്ന് പറയുന്നത് എതിരാളികള്‍ പോലും അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്.ആദ്യ സമയത്തൊക്കെ അദ്ദേഹത്തെ കിങ്ങിണിക്കുട്ടന്‍ എന്ന് വിളിച്ച് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടികരും,എതിരാളികളും കളിയാക്കിയിരുന്നു.എന്നാല്‍ ഇടക്കാലത്ത് കോൺ​ഗ്രസ് വീണ്ട് എൻസിപിയിലേയ്ക്ക് പോയ കെ മുരളീധരന്‍ കോൺ​ഗ്രസിൽ തിരിച്ചെത്തി ഏറെ പക്വമതിയായ കരുത്തനായ നേതാവായി […]
Read more

കേരളാ കോണ്‍ഗ്രസ് (റോ) പിറക്കും;ജോസ് കെ മാണി യുഡിഎഫിലേയ്ക്ക്

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനെറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ജോസ് കെ മാണി എല്‍ഡിഎഫിനുളളില്‍ വലിയ കലഹത്തിനൊരുങ്ങുകയാണ്.സിപിഎം വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടുളള തോമസ് ചാഴിക്കാടന് ലഭിച്ചിട്ടില്ല എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ജോസ് കെ മാണി രംഗത്ത് വന്നിട്ടുളളത്.യുഡിഎഫിന്റെ ദേശീയ സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ചര്‍ച്ച അവസാന ഘട്ടത്തിലാണ്.എം പി സ്ഥാനം നഷ്ടപ്പെടുന്ന ജോസ് കെ മാണി എല്‍ ഡി എഫിലും കേരളാ കോണ്‍ഗ്രസ് എമ്മിലും അപ്രസ്‌കതനാകും എന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്‍ വിലയിരുത്തുന്നത്. കേരളാ കോണ്‍ഗ്രസ് […]
Read more

ഇ പി ജയരാജന്‍ പ്രതിയാവും;പരാജയത്തിലും ഒന്നും സി പി എം പഠിക്കില്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയില്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും സി പി എമ്മിന് പെട്ടെന്ന് കരകയറാനാവില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.പാര്‍ട്ടിക്ക് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആദ്യ പ്രതികരണം.പാര്‍ട്ടിയുടെ സമുന്നതഘടകമായ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ അടക്കം കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും തോറ്റതു മാത്രമല്ല സി പി എമ്മിനേറ്റ തിരിച്ചടി.തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വന്‍വിജയമാണ് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. […]
Read more

കേരളത്തില്‍ സി പി ഐ ഇത്തവണയും സംപൂജ്യര്‍

തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍ കുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സി പി ഐ. എന്നാല്‍ സുരേഷ് ഗോപിക്കുമുന്നില്‍ സുനില്‍കുമാര്‍ തകര്‍ന്നു. തിരുവനന്തപുരത്ത് സിറ്റിംഗ് എം പിയായ ശശി തരൂരിനോടും കേന്ദ്രമന്ത്രിയായ എന്‍ ഡി എസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോടും ഏറ്റുമുട്ടലിനായി രംഗത്തിറക്കിയ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാനായി […]
Read more

ജമാഅത്തും എസ് ഡി പിയും UDF നെ വിജയിപ്പിച്ചു- എ കെ ബാലന്‍

പാലക്കാട്:കേരളത്തിലെ യു ഡി എഫിനുണ്ടായ വലിയ വിജയത്തിനു പിന്നില്‍ ജമാഅത്തും, എസ് ഡി പി ഐയുമാണെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഇത് രാജ്യത്തിന് വലിയ അപകടമാണ്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി ജെ പി വോട്ടാണെന്ന് കരുതരുത്. എല്‍ ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കുമെന്നും തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കില്‍ തിരുത്തുമെന്നും  എ കെ ബാലന്‍ […]
Read more

ചിരി മായാതെ മടങ്ങു ടീച്ചര്‍;ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെ കെ രമ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്‌സ്ബുക്കിലാണ് രമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചിരി മായാതെ മടങ്ങു ടീച്ചര്‍….. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേമടങ്ങാവൂ??..മരിച്ച മനുഷ്യരേയും തോറ്റ […]
Read more

കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം […]
Read more

Recent News

Advertisement
WhiteswanTV Footer