Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

എയര്‍പോട്ടില്‍ കങ്കണയ്‌ക്കെതിരായ മര്‍ദനം;വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്‍തുണയുമായി കര്‍ഷക നേതാക്കള്‍

ഡല്‍ഹി:ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലര്‍ക്കും എതിരെ മോശം ആരോപണങ്ങള്‍ […]
Read more

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം  എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ്‌ യുപിഎ‌സ്‌സി പുറത്തുവിട്ടത്‌. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ്‌ നിയമനം. […]
Read more

ബൂട്ടഴിച്ച് സുനിൽ ഛേത്രി

ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കി ഛേത്രി ഗാലറിയിൽ നിറഞ്ഞ ആരാധകരോടു വിട ചൊല്ലി. അവസാന പോരാട്ടത്തില്‍ 90 മിനിറ്റും ക്യാപ്റ്റൻ ഛേത്രി ഗ്രൗണ്ടിൽ തുടർന്നെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ […]
Read more

കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് […]
Read more

സൂര്യയുടെ “ഗജിനി ” ഇന്നു മുതൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത“ഗജനി” പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ “ഗജനി”യിൽറിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു.സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി.പുത്തൻ സാങ്കേതിക മികവോടെകേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് […]
Read more

“ഗോളം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായസംജാദ് സംവിധാനം ചെയ്യുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം“ഗോളം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് , അലൻസിയർ ,ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി,സുധി കോഴിക്കോട്,പ്രവീൺ വിശ്വനാഥ്,കാർത്തിക് ശങ്കർ,അനു ആനന്ദൻ,അൻസൽ പള്ളുരുത്തി,നിനാൻ അലക്സ്,സഞ്ജയ്,ഉണ്ണി ദേശപോഷിണി,ഏക,ആശ മഠത്തിൽ,ശീതൾ […]
Read more

സുരേഷ് ഗോപിയുടെ ‘ ജെ.എസ്.കെ ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപി,അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ജെ.എസ്.കെ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.മാധവ് സുരേഷ്, ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്,യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയംരമേശ്,ജയന്‍ചേര്‍ത്തല,നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, മഞ്ജുശ്രീ എന്നിവരാണ് മറ്റു […]
Read more

ചരിത്രം കുറിച്ച് സ്റ്റാർലൈനർ; മൂന്നാമതും സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐ.എസ്.എസ്) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ‘ സ്റ്റാർലൈനർ ‘ പേടകത്തിന്‍റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറുമാണ് പേടകത്തിൽ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്. ഇന്നലെ ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിൽ ഇന്ത്യൻ സമയം രാത്രി 8:22നായിരുന്നു ( ഈസ്റ്റേൺ സമയം രാവിലെ 10.52 ) നാസയുമായി സഹകരിച്ചുള്ള വിക്ഷേപണം. 25 മണിക്കൂർ കൊണ്ട് പേടകം ബഹിരാകാശ നിലയത്തിലെത്തും. […]
Read more

ജോസ് കെ മാണി യു ഡി എഫിലേക്ക്;പാലായ്ക്ക് പകരം അങ്കമാലി,റോജി എം ജോണിന് തിരിച്ചടി ?

കൊച്ചി:എല്‍ ഡി എഫ് വിടാനൊരുങ്ങുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന് വിജയസാധ്യതയുള്ള സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുമോ? കേരളാ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള അങ്കമാലി നിയമസഭാ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ ? സിറ്റിംഗ് എം എല്‍ എയായ റോജി എം ജോണിനെ ഒഴിവാക്കി സീറ്റ് ജോസ് കെ മാണിക്കു നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല യാഥാര്‍ത്ഥ്യമാവുമോ എന്നാണ് നടക്കുന്ന ചര്‍ച്ചകള്‍. കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരികെ യു ഡി എഫില്‍ എത്തിക്കണമെന്ന കെ പി സി സി […]
Read more

സത്യപ്രതിജ്ഞ ചടങ്ങ്; അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് മോദി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ദില്ലിയിൽ പുരോ​ഗമിക്കുന്നു. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer