Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

ക്രെഡിറ്റ് കാർഡ് ഓഫറുകളുടെ പേരിൽ വൻ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

കണ്ണൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ഓഫർ വിൽപനകളുടെ മറവിൽ ക്രെഡിറ്റ് കാർഡ് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങൾ മുതലാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാഗ്ദാനമായ ക്രെഡിറ്റ് കാർഡ് ഓഫറുകൾ ചെയ്തുകൊണ്ടുള്ള പരസ്യങ്ങളാണ് തട്ടിപ്പിൻ്റെ ആദ്യപടി. ഇത്തരം പരസ്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ തട്ടിപ്പ് ഫോണിലൂടെയോ മെസ്സേജിലൂടെയോ നേരിട്ട് ബന്ധപ്പെടാം. തട്ടിപ്പ് രീതി ഇങ്ങനെ: വിശ്വസനീയമായ രീതിയിൽ ക്രെഡിറ്റ് കാർഡിലെ […]
Read more

കൊച്ചിയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ തുറന്ന് കേരളത്തില്‍ ഹോം ലോക്കര്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കി ഗോദ്റെജ്

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിന് സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്. സ്വര്‍ണ്ണാഭരണ വിനിമയത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്. […]
Read more

രാജ്യവ്യാപക സര്‍വീസ് കാമ്പയിനുമായി ടിവിഎസ്

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യവ്യാപകമായി സര്‍വീസ് കാമ്പയിന്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തില്‍ വാഹനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിന്‍ നടത്തുന്നത്. പുതിയ വര്‍ഷത്തില്‍ പുതുമയോടെ യാത്ര തുടങ്ങാം (റിസോള്‍വ്, റിഫ്രഷ് ആന്‍ഡ് റെയ്ഡ്) എതാണ് പ്രമേയം. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ കാമ്പയിന്റെ ഭാഗമാവും. കാമ്പയിന്‍ കാലയളവില്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് എഞ്ചിന്‍, ബ്രേക്ക്, ഇലക്ട്രിക്കല്‍ […]
Read more

22700 പേർക്ക് കൂടി ആശ്വാസ കിരണം പദ്ധതിയുടെ ആനുകൂല്യം; ഭിന്നശേഷിക്കാരുടെ പരിചാരകർക്ക് പ്രതിമാസം 600 രൂപ

തിരുവനന്തപുരം: ആശ്വാസകിരണം ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞ ഈ സർക്കാർ, ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം എത്തിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷിസമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, […]
Read more

മുന്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സാമുവലിന്‍റെ സ്മരണ പുതുക്കി സിയറ്റ്

കൊച്ചി: സിയറ്റിന്‍റെയും ഹാരിസണ്‍സ് മലയാളത്തിന്‍റെയും മുന്‍ മാനേജിംഗ് ഡയറക്ടറും ആര്‍പിജി ഗ്രൂപ്പിന്‍റെ മുന്‍ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗവുമായ എസ്. സാമുവല്‍ അന്തരിച്ചു. സിയറ്റുമായുള്ള സാമുവലിന്‍റെ ബന്ധം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. 1960-ല്‍ മാനേജ്മെന്‍റ് ട്രെയിനിയായി കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം, കഠിനാധ്വാനത്തിലൂടെ മാനേജിംഗ് ഡയറക്ടര്‍ പദവിയിലേക്ക് ഉയര്‍ന്നു. സിയറ്റിന്‍റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും, നേതൃത്വ ഗുണമുള്ള തൊഴില്‍ സംസ്കാരം കെട്ടിപ്പടുക്കുന്നതിലും, കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്‍റെ നേതൃപാടവവും അസാധാരണമായ ബിസിനസ്സ് ബുദ്ധിശക്തിയും ഏറെ ആദരിക്കപ്പെട്ടിരുന്നു. ആര്‍പിജി […]
Read more

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്, ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,01,600 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 99000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയുമായി. ഈ മാസത്തിൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വില 99,000ന് മുകളിൽ കടക്കുന്നത്. ഡിസംബർ 15ന് പവൻ വില 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന സ്വർണനിരക്കായിരുന്നു അത്. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായിരുന്നു. ഈ മാസത്തെ […]
Read more

ഇ- മാലിന്യത്തിന്‍റെ അളവിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഗോദ്റെജ്

കൊച്ചി: ഇ- മാലിന്യങ്ങള്‍ സംബന്ധിച്ച് വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആശങ്കകള്‍ക്കിടെ ഇതിനെ നേരിടുന്നതിനായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് ബോധവല്‍ക്കരണ ക്യാമ്പെയിനുമായി ഇന്ത്യ വേഴ്സസ് ഇ-വെയ്സ്റ്റ് ഇനീഷിയേറ്റീവ് എന്ന പരിപാടി വിപുലമാക്കുന്നു. ഇ-മാലിന്യങ്ങളാണ് നാം കഴിക്കുന്നത്, അതു പാടില്ല എന്ന പ്രമേയവുമായാണ് ഈ ക്യാമ്പെയിന്‍. കുറഞ്ഞ തോതില്‍ മാത്രം അവബോധമുള്ളതും ആശങ്കപ്പെടുത്തുന്ന വിധത്തിലെ യാഥാര്‍ത്ഥ്യവുമായ ഈ വിഷയത്തെക്കുറിച്ചുള്ള വെളിച്ചം വീശുന്നതാണ് ഈ നീക്കം. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇ-മാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നുവെന്നും ആത്യന്തികമായി […]
Read more

രാജ്യത്തെ ആദ്യത്തെ റീചാര്‍ജുമായി ബന്ധിപ്പിച്ചുള്ള ഹാന്‍ഡ്സെറ്റ് തെഫ്റ്റ്, ലോസ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു ‘വി’

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി ഈ രംഗത്ത് ആദ്യമായി റീചാര്‍ജുമായി ബന്ധിപ്പിച്ചുള്ള ഹാന്‍ഡ്സെറ്റ് മോഷണത്തിനും നഷ്ടപ്പെടലിനും എതിരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഇത് ഐഒഎസ്, ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ് 25,000 രൂപ വരെയുള്ള പദ്ധതികള്‍ വെറും 61 രൂപ മുതല്‍ ലഭ്യമാണ്. ഹാന്‍ഡ് സെറ്റിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു മാത്രം പരിരക്ഷ നല്‍കുന്ന പരമ്പരാഗത പദ്ധതികള്‍ക്കുപരിയായി സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക കൂടി പരിഹരിക്കുന്നതാണ് നവീനമായ ഈ പദ്ധതിയുടെ നേട്ടം. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു. പവന് 880 രൂപയാണ് നാല് ദിവസംകൊണ്ട് കുറഞ്ഞത്. ഫെഡറൽ റിസർവ് […]
Read more

Recent News

Advertisement
WhiteswanTV Footer